വോക്കിംഗില്‍ മലയാളികളുടെ നേതൃത്വത്തില്‍ കേരളത്തില്‍ അവശതയനുഭവിക്കുന്ന ആളുകളുടെ സഹായിക്കുന്നതിനായി വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു. വൃദ്ധ സദനങ്ങള്‍, അനാഥാലയങ്ങള്‍ ചികിത്സാ സഹായം ആവശ്യമുള്ള വ്യക്തികള്‍.തുടങ്ങിയവരെ സഹായിക്കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം.ഇതിലേക്കായി പതിനൊന്നംഗ കമ്മറ്റി രൂപീകരിക്കുകയും ട്രസ്റ്റ് ചെയര്‍മാനായി ജെയിന്‍ ജോസഫിനെയും സൈനിംഗ് അതോററ്റിയായി സിബി ജോസിനെയും ബോബന്‍ സെബാസ്റ്റനെയും തിരഞ്ഞെടുത്തു.
ഓരോ മാസവും കേരളത്തില്‍ തിരഞ്ഞെടുക്കുന്ന ഓരോ ജില്ലയില്‍ സഹായം എത്തിക്കുക എന്നതാണ് കമ്മറ്റിയുടെ തീരുമാനം. ട്രസ്റ്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയാസമയം അറിയിക്കുന്നതായിരിക്കും. എല്ലാ മലയാളികളുടെയും ആത്മാര്‍ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല