സ്വന്തം ലേഖകൻ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യയിലേക്ക് പോകും. ഈ മാസം അവസാനം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി റഷ്യയുടെ പസിഫിക് തീര നഗരമായ വ്ലാഡിവോസ്റ്റോക്കിൽ ചർച്ച നടത്താനാണു തീരുമാനം.
കിം ട്രെയിനിലായിരിക്കും പോകുന്നത് സുരക്ഷാഭടൻമാർ ഉൾപ്പെട്ട ട്രെയിനിൽ 1000 കിലോമീറ്റർ ഒറ്റ ദിവസം കൊണ്ടു സഞ്ചരിച്ചായിരിക്കും കിം റഷ്യയിൽ എത്തുക. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് കിം വിദേശയാത്ര നടത്തുന്നത്. ഉത്തര കൊറിയ റഷ്യയുമായി ആയുധ ഇടപാട് നടത്തുന്നതായി വിവരം ലഭിച്ചെന്നു യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് വ്യക്തമാക്കി.
റഷ്യയിൽ നിന്നു ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും കൊറിയ ആവശ്യപ്പെട്ടതായാണ് വിവരം. പ്രത്യേക ട്രെയിനിലോ ജെറ്റ് വിമാനത്തിലോ ആണു കിമ്മിന്റെ യാത്രകൾ. 2018 ൽ ചൈനയിലേക്ക് നടത്തിയ യാത്രയും ട്രെയിനിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല