1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2023

സ്വന്തം ലേഖകൻ: എമിറേറ്റ്സ് ഐഡി പുതുക്കാത്തതിന് പിഴയിൽനിന്ന് 3 വിഭാഗക്കാരെ ഒഴിവാക്കി. 3 മാസം മുൻപ് യുഎഇ വിട്ടവർ, വിവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ടവർ, നിയമപ്രശ്നം മൂലം പാസ്പോർട്ട് തടഞ്ഞുവയ്ക്കപ്പെട്ടവർ എന്നിവർക്കാണ് ഇളവ് നൽകുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

ഐസിപി വെബ്സൈറ്റിലൂടെയോ (icp.gov.ae) യുഎഇഐസിപി സ്മാർട്ട് ആപ് വഴിയോ പിഴ ഒഴിവാക്കാനായി അപേക്ഷിക്കാം. വ്യക്തമായ കാരണം ബോധിപ്പിക്കണം. മതിയായ തെളിവ് ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കാം. അതിനാൽ ബന്ധപ്പെട്ട രേഖകൾ അപ്‍ലോഡ് ചെയ്യണം.

അതിനിടെ മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന വ്യക്തികൾക്ക് 50,000 ദിർഹം പിഴയും അഞ്ച് വർഷം വരെ തടവുമടക്കമുള്ള കനത്ത ശിക്ഷ തന്നെ ലഭിച്ചേക്കാമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

മാത്രമല്ല, മയക്കുമരുന്നോ, സൈക്കോട്രോപിക് പദാർത്ഥങ്ങളോ വാങ്ങാനും ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തോടെ പണം കൈമാറ്റം ചെയ്യുന്നതും കർശനമായ പിഴ അടക്കമുള്ള ശിക്ഷക്ക് അർഹമായ കുറ്റ കൃത്യമാണ്. 2021 ലെ ഫെഡറൽ ഡിക്രി- 30ാം നമ്പർ നിയമപ്രാരകാരം, ഇവർക്ക് തടവോ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ ശിക്ഷയായി ലഭിച്ചേക്കാം. ഈ ലക്ഷ്യത്തിനായി അറിഞ്ഞുകൊണ്ട് പണം നൽകുന്നതും മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹപ്പിക്കലായാണ് കണക്കാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.