ജഗതി ശ്രീകുമാറിനെതിരെ നടന് സലിംകുമാര്‍ രംഗത്ത്. ദേശീയ അവാര്‍ഡ് ആര്‍ക്കും കിട്ടുമെന്ന ജഗതിയുടെ പരാമര്‍ശം, പ്രധാനപ്പെട്ട അവാര്‍ഡുകള്‍ ലഭിക്കാതെ പോയ പ്രായമായ ഒരാളിന്റെ നിരാശയായി കണ്ടാല്‍ മതിയെന്ന് സലിം പറഞ്ഞു. പുതിയ ആളുകള്‍ വന്ന് അംഗീകാരം നേടുമ്പോള്‍ ചിലര്‍ക്ക് ചൊരുക്കുണ്ടാവുക സ്വാഭാവികമാണ് – സലിം പറഞ്ഞു.
മനോരമ ഓണ്ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് സലിംകുമാര്‍ ഇങ്ങനെ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കവേയാണ് ദേശീയ പുരസ്കാരം ആര്‍ക്കും കിട്ടുന്ന അവസ്ഥയാണുള്ളതെന്ന് ജഗതി പറഞ്ഞത്.
ജയറാമിന് പത്മശ്രീ ലഭിച്ചപ്പോഴും വളരെ മോശമായ രീതിയില്‍ ജഗതി പ്രതികരിച്ചിരുന്നു. പഴയ കോടമ്പാക്കം സംസ്കാരത്തിന്റെ അവസാനത്തെ കണ്ണിയാണ് ജഗതി. അതിനാലാണ് ഇടയ്ക്കിടെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. പണ്ട് സിനിമയില്‍ വന്നപ്പോഴത്തെ രീതികള്‍ വച്ച് ഇന്നത്തെ ചെറുപ്പക്കാരോട് പെരുമാറുന്നത് ഉചിതമല്ല – സലിംകുമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല