1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2023

സ്വന്തം ലേഖകൻ: ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കിയുള്ള ‘ഗോൾഡൻ ചാൻസ്’ പദ്ധതി ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. ഇന്ത്യയിലെ അടക്കം 40 വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ദുബായ് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കാൻ ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) പുതിയ ഡയറക്ട് ടെസ്റ്റ് പദ്ധതിയാണിത്. ഇടയ്ക്ക് നിർത്തലാക്കിയിരുന്ന പദ്ധതിയാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള മലയാളികളടക്കം ഒട്ടേറെ പേർക്ക് ദുബായ് ഡ്രൈവിങ് ലൈസൻസ് നേടാനുള്ള സുവർണാവസരമാണിത്. താത്പര്യമുള്ളവർക്ക് https://www.rta.ae/wps/portal/rta/ae/home/rta-services/service-details?serviceId=3704306 എന്ന ലിങ്കിൽ ചെന്ന് റജിസ്റ്റർ ചെയ്യാം. ആദ്യ ഘട്ടത്തിൽ മലയാളികളടക്കം ഒട്ടേറെ പേർക്ക് ഗോൾഡൻ ചാൻസ് വഴി ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി പ്രവാസികൾ പറയുന്നു.

2,150 ദിർഹം അടച്ചാൽ ഗോൾഡൻ ചാൻസിലൂടെ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള ഫയൽ ഓപൺ ചെയ്യാം. തുടർന്ന് തിയറി ടെസ്റ്റ് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാകാവുന്നതാണ് എന്നതാണ് പ്രത്യേകത. ആവശ്യമുള്ളവർക്ക് രണ്ടോ മൂന്നോ പരിശീലന ക്ലാസുകളിൽ പങ്കെടുത്തിന് ശേഷം റോഡ് ടെസ്റ്റിന് പോകാം. ഫയൽ ഓപനിങ് ഫീസ് കൂടാതെ, തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസൻസ് ഫീസ് എന്നിവയ്ക്ക് അടക്കമുള്ളതാണ് 2,150 ദിർഹം. സ്വന്തം രാജ്യത്ത് നിന്ന് ഡ്രൈവിങ് ലൈസൻസ് നേടി പിറ്റേ ദിവസം തന്നെ യുഎഇയിലേയ്ക്ക് വിമാനം കയറുന്നവർക്കും എമിറേറ്റ്സ് ഐഡി സ്വന്തമാക്കിയ ശേഷം ഗോൾഡൻ ചാൻസിന് അപേക്ഷിക്കാവുന്നതാണ്.

യുഎഇ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നേടുന്നതിനുള്ള നേരിട്ടുള്ള ടെസ്റ്റിന് അപേക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് കൈവശമുള്ളവർക്ക് ആർടിഎയുടെ ഗോൾഡൻ ചാൻസ് പദ്ധതി അനുവദിക്കുന്നതായി അധികൃതർ പറഞ്ഞു. ഈ പദ്ധതിക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ വൈകാതെ തിയറി ടെസ്റ്റിനുള്ള കോൾ വരും. അതു കഴിഞ്ഞാലുടൻ റോ‍ഡ് ടെസ്റ്റ്.

ഗോൾഡൻ ചാൻസ് റോഡ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ സാധാരണ പോലെ ഡ്രൈവിങ് ക്ലാസിൽ ചേർന്ന് പഠിക്കേണ്ടി വരും. എന്നാൽ ഇതിന് പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല. ഗോൾഡൻ ചാൻസ് ടെസ്റ്റിന് ഫയൽ ഓപൺ ചെയ്ത സ്ഥാപനത്തിലല്ലാതെ മറ്റൊരിടത്താണ് പഠിക്കാനുദ്ദേശിക്കുന്നതെങ്കിലും പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.