സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കോണ്‍ക്രീറ്റ് സുരക്ഷ ഭീഷണിയുള്ള സ്‌കൂളുകള്‍ അടച്ചിടേണ്ട സ്ഥിതി ആശങ്ക സൃഷ്ടിക്കെ സമാനമായ വെല്ലുവിളി യൂണിവേഴ്‌സിറ്റികളെയും ബാധിക്കുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലക്ചന്‍ തിയറ്ററുകള്‍, സയന്‍സ് ലബോറട്ടറികള്‍, വിദ്യാര്‍ത്ഥി യൂണിയനുകള്‍ എന്നിവ യുകെ യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളില്‍ കോണ്‍ക്രീറ്റ് തകര്‍ന്നതിനാല്‍ അടച്ചിരിക്കുന്നു എന്ന് 13 യൂണിവേഴ്‌സിറ്റികള്‍ ബിബിസി ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങള്‍ തങ്ങളുടെ സൈറ്റുകളില്‍ കാണപ്പെടുന്ന പോറസ് കോണ്‍ക്രീറ്റിനെ നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു.
റൈന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോണ്‍ക്രീറ്റ് (റാക്ക്) ഉപയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് മുന്‍പ് വിമാനത്താവളങ്ങള്‍ ഇവ കണ്ടെത്തിയിരുന്നു. റൈന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോണ്‍ക്രീറ്റിന് ശാശ്വതമായ പരിഹാരങ്ങള്‍ സ്ഥാപിക്കുന്നത് വരെ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്ന് ഹീത്രൂ അറിയിച്ചു. അതേസമയം ആശങ്കപ്പെടേണ്ട തലത്തില്‍ തങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഗാറ്റ് വിക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹീത്രൂ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3 ലാണ് റൈന്‍ഫോഴ്സ്ഡ് ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോണ്‍ക്രീറ്റ് കണ്ടെത്തിയത്. ഈ ടെര്‍മിനല്‍ സുരക്ഷിതമാക്കാന്‍ വിമാനത്താവളം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗാറ്റ്വിക്ക് കോണ്‍ക്രീറ്റില്‍ പതിവായി പരിശോധനകള്‍ നടത്തി, ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് അറിയിച്ചു. ഗാറ്റ്വിക്ക് ഏറ്റവും ഒടുവില്‍ ജൂണിലാണ് പരിശോധനകള്‍ നടത്തിയത്. പതിവായി റാക്കിനെ നിരീക്ഷിക്കുന്നത് തുടരുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
യുകെയിലുടനീളമുള്ള മറ്റ് പൊതു കെട്ടിടങ്ങളും, 1950-കള്‍ക്കും 1990-കളുടെ മധ്യത്തിനും ഇടയില്‍ നിര്‍മ്മിച്ചതോ പരിഷ്‌കരിച്ചതോ ആയ കെട്ടിടങ്ങളെയും ബാധിച്ചു. തീയേറ്ററുകളില്‍ കോണ്‍ക്രീറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചില ഷോകള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടുതല്‍ ആശുപത്രികളും റാക്ക് ഉപയോഗിച്ച് നിര്‍മ്മിച്ചതാകാമെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്, പ്രശ്‌നത്തിന്റെ തോത് സ്ഥാപിക്കാന്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല