സ്വന്തം ലേഖകൻ: പുതിയ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ യുകെയിലെ കെയർ ഹോം നിവാസികൾക്കും വീടുകളിൽ കഴിയുന്നവർക്കും തിങ്കളാഴ്ച മുതൽ വാക്സിൻ. 65 വയസ്സിനു മുകളിലുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് അസുഖങ്ങളുള്ളവർക്കും വാക്‌സിൻ ലഭിക്കുന്നതിൽ മുൻഗണന ലഭിക്കും.
ഏറ്റവും പുതിയ കോവിഡ്-19 വകഭേദമായ BA.2.86 അഥവാ പിറോള വകഭേദം യുകെയിൽ വ്യാപിക്കുന്നതായി നിരീക്ഷണ ഡാറ്റ സൂചിപ്പിക്കുന്നു. കെയർ ഹോമുകളിലും മറ്റും അതിവേഗം പടർന്നുപിടിക്കുന്ന പിറോള വകഭേദം ഇതിനകം മെഡിക്കൽ ഗവേഷകരിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
നിലവിലെ വാക്‌സിനുകളൊന്നും പിറോള വകഭേദത്തെ പ്രതിരോധിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന സൂചന. കോവിഡ് ലക്ഷണങ്ങളുള്ളവർ യാത്രകൾ ഒഴിവാക്കണമെന്നും മാസ്‌ക്കുകൾ ധരിക്കണമെന്നും മെഡിക്കൽ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
പുതിയ കോവിഡ് വേരിയന്റുകള്‍ക്കെതിരായ യുകെയുടെ സമീപകാല പോരാട്ടം വളരെ ദുര്‍ബലമാണെന്നും അതിനാല്‍ ഇവ രാജ്യത്തിന് വരും നാളുകളില്‍ കടുത്ത ഭീഷണിയുയര്‍ത്തുമെന്നുമാണ് പ്രഫസര്‍ ലോറന്‍സ് യംഗിനെ പോലുള്ള എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പുതിയ വേരിയന്റുകളെ ചെറുക്കുന്നതില്‍ വേണ്ടത്ര ഗൗരവമില്ലാത്ത സമീപനമാണ് യുകെ പുലര്‍ത്തി വരുന്നതെന്നും ഇത് വീണ്ടും രാജ്യത്തെ പുതിയ കോവിഡ് ഭീഷണിയിലേക്ക് തള്ളി വിടുമെന്നുമാണ് പ്രഫ. യംഗ് മുന്നറിയിപ്പ് നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല