സ്വന്തം ലേഖകൻ: ബിര്‍മിംഗ്ഹാമില്‍ നായയുടെ ആക്രമണത്തില്‍ 11 വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ബോര്‍ഡ്സ്ലി ഗ്രീനില്‍ നായയുമായി ഉടമസ്ഥന്‍ നടക്കുന്നതിനിടയില്‍ പിടിവിട്ട് ഓടിയെത്തി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു.
കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര്‍ക്ക് കടിയേറ്റത്. തോളിലും കൈകളിലുമാണ് മുറിവേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന് ഭീഷണിയുണ്ടെന്ന് കരുതാത്ത പരിക്കുകളാണ് പെണ്‍കുട്ടിക്ക് പറ്റിയതെന്ന് സേന പറഞ്ഞു.
ആക്രമണത്തെത്തുടര്‍ന്ന്, അന്വേഷണങ്ങള്‍ തുടരുന്നതിനിടെ നായയെ സുരക്ഷിതമായ കെന്നലുകളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പരിശോധിക്കാന്‍ പ്രാദേശിക മൃഗ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി.
നായയുടെ ഉടമയുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
കൂട്ടാളി നായയായി വികസിപ്പിച്ചെടുത്ത ഒരു ആധുനിക നായ ഇനമാണ് അമേരിക്കൻ ബുള്ളി. കരുത്തുള്ള പ്രായപൂർത്തിയായ ഈ നായ്ക്കളുടെ സ്വഭാവം പരിശീലനത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു, മാത്രമല്ല ഈയിനം വളരെ ആവശ്യക്കാരുള്ളതും ശരിയായി പരിശീലിപ്പിക്കേണ്ടതുമാണ്.
പരിശീലനം കൊടുക്കാതെ കൂട്ടിൽ അടച്ചിടുന്നവ മനുഷ്യരെ ആക്രമിക്കാൻ സാധ്യത കൂടുതലാണ്. എന്നാൽ പരിശീലിപ്പിക്കുകയും മനുഷ്യരുമായി സഹവസിക്കുകയും ചെയ്യുന്ന അമേരിക്കൻ ബുള്ളികൾ പൊതുവെ ശാന്തസ്വഭാവക്കാർ ആയാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല