1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2023

സ്വന്തം ലേഖകൻ: പുതിയ ആരോഗ്യ, മെഡിക്കൽ സൗകര്യങ്ങളുടെ വരവോടെ പൊതുജനങ്ങൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും കഴിഞ്ഞതായി അധികൃതർ. സമീപ വർഷങ്ങളിൽ ആരംഭിച്ച പദ്ധതികളിലൂടെ പ്രാഥമിക, വിദഗ്ധ ആരോഗ്യ പരിചരണ സേവനങ്ങൾ മെച്ചപ്പെടുത്താനായെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) ചൂണ്ടിക്കാട്ടി.

ഏതാനും വർഷങ്ങളായി രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ വിപുലീകരണമാണ് നടക്കുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളിലായി എച്ച്എംസിയും പ്രാഥമികാരോഗ്യ പരിചരണ കോർപറേഷനും (പിഎച്ച്‌സിസി) നൽകുന്ന ആരോഗ്യ സേവനങ്ങൾ ഗണ്യമായി വിപുലീകരിച്ചു. 2016 മുതൽ ഇതുവരെ എച്ച്എംസിയുടെ കീഴിൽ 8 പുതിയ ആശുപത്രികളും പിഎച്ച്‌സിസി 13 ഹെൽത്ത് സെന്ററുകളുമാണ് പുതുതായി തുറന്നത്.

ആരോഗ്യ കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിച്ചതോടെ കൂടുതൽ രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ കഴിയുന്നുണ്ടെന്ന് എച്ച്എംസി ഹെൽത്ത് ഫസിലിറ്റീസ് ഡവലപ്‌മെന്റ് മേധാവി ഹമദ് അൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളായി രാജ്യത്തിന്റെ ജനസംഖ്യ വർധിച്ചതോടെ ആരോഗ്യ സേവനങ്ങൾക്കുള്ള ഡിമാൻഡും വർധിച്ചു.

നിലവിലെയും ഭാവിയിലെയും ആവശ്യകത മുൻനിർത്തിയാണ് എച്ച്എംസി 4 കമ്യൂണിറ്റി ആശുപത്രികളും 4 വിദഗ്ധ ആശുപത്രികളും തുറന്നത്. പിച്ച്‌സിസിയുടെ കീഴിൽ പുതിയ 13 ഹെൽത്ത് സെന്ററുകൾ തുറന്നതിന് പുറമെ ഒട്ടേഎ സെന്ററുകൾ നവീകരിക്കുകയും മികച്ച സൗകര്യങ്ങൾ നടപ്പാക്കുകയും ചെയ്തു. നിലവിൽ ഖത്തറിന്റെ ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്താൻ ജനങ്ങൾക്കും കഴിയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.