സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മാർഗനിർദേശവുമായി ഇന്ത്യന്‍ എംബസി. രാജ്യം തങ്ങളുടെ പൗരന്മാര്ക്ക് നല്കുന്ന രേഖയാണ് പാസ്പോര്‍ട്ടെന്നും അത് ആ വ്യക്തിയുടെ സ്വത്താണെന്നും എംബസി വ്യക്തമാക്കി. കുവൈത്തിലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണ് ജീവനക്കാരുടെ പാസ്പോര്‍ട്ട് കമ്പനികള്‍ സൂക്ഷിച്ചുവക്കുന്നത്.
എന്നാൽ, ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ക്ക് പാസ്പോര്‍ട്ട് സൂക്ഷിച്ചുെവക്കാമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. തൊഴിലാളികളുടെ പാസ്പോര്ട്ടുകള് പിടിച്ചുെവക്കുന്ന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നിർദേശമെന്ന് സൂചന. നിലവിലെ നിയമമനുസരിച്ച് അനധികൃതമായി കമ്പനിയോ തൊഴിലുടമയോ ജീവനക്കാരുടെ പാസ്പോര്‍ട്ട് പിടിച്ചുെവച്ചിട്ടുണ്ടെങ്കില് ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാം.
അതിനിടെ ഗുരുതര ഗതാഗത നിയമം ലംഘിച്ച 18,486 പേരെ 6 മാസത്തിനിടെ നാടുകടത്തിയതായി കുവൈത്ത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ നാടുകടത്തിയത്. കഴിഞ്ഞ 8 മാസത്തിനിടെ 26 ലക്ഷം പേർ നിയമം ലഘിച്ചു. ഇതിൽ 19.5 ലക്ഷം പരോക്ഷ നിയമ ലംഘനങ്ങളായിരുന്നെന്ന് ഗതാഗത ബോധവൽക്കരണ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഹയ്യാൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല