1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2023

സ്വന്തം ലേഖകൻ: ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉൾപ്പെടെ 4 ബിസിനസ് ട്രാവലർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും. ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളമെന്ന പുരസ്‌കാരവും ഹമദിനാണ്. ഈ വർഷത്തെ ബിസിനസ് ട്രാവലർ പുരസ്‌കാരത്തിലാണ് ഖത്തർ എയർവേയ്‌സ് അവാർഡുകൾ വാരിക്കൂട്ടിയത്.

ഏറ്റവും മികച്ച ബിസിനസ് ക്ലാസിന് പുറമേ മികച്ച ലോങ്-ഹൗൾ എയർലൈൻ, മികച്ച ഇൻ ഫ്ലൈറ്റ് ഫുഡ് ആൻഡ് ബിവ്റേജ്, മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നീ അവാർഡുകളാണ് നേടിയത്. ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ആഗോളതലത്തിൽ 160 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ്.

അതിനിടെ അര്‍മേനിയയില്‍ ഉപേക്ഷിക്കപ്പെട്ട സിംഹത്തിന് ആഫ്രിക്കയിലെ കാട്ടിലേക്ക് യാത്രയൊരുക്കി ഖത്തര്‍ എയര്‍വേസ് കാര്‍ഗോ. അര്‍മേനിയയിലെ പൂട്ടിപ്പോയ മൃഗശാലയില്‍ തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ ആറ് വര്‍ഷമായി ദുരിതത്തിലായിരുന്നു 15 വയസുള്ള സിംഹം. ഗര്‍ജിക്കാന്‍ പോലും കഴിയാത്ത ദുര്‍ബലനായ സിംഹത്തിൻ്റെ ദുരിതക്കഥ മൃഗസ്നേഹികളുടെ കൂട്ടായ്മയായ അനിമല്‍ ഡിഫന്റേഴ്സ് ഇന്റര്‍നാഷണല്‍ ഖത്തര്‍ എയര്‍വേസ് കാര്‍ഗോയെ അറിയിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.