1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2023

സ്വന്തം ലേഖകൻ: വീസക്കുള്ള കാത്തിരിപ്പ് കാലാവധി കുറക്കാൻ ഇന്ത്യക്കാർക്ക് ഫ്രാങ്ക്ഫർട്ടിലും വീസയെടുക്കാനുള്ള സൗകര്യമൊരുക്കി യുഎസ് കോൺസുലേറ്റ്. ബിസിനസ്(ബി1), ടൂറിസ്റ്റ്(ബി2) വീസകൾക്കുള്ള അപേക്ഷകളിൽ ഇനിമുതൽ ഫ്രാങ്ക്ഫർട്ടിൽ കൂടിക്കാഴ്ചക്കെത്താം. നിലവിൽ യുഎസ് വീസക്ക് അപേക്ഷിച്ച ശേഷം ഇന്ത്യയിലെ വിവിധ സെന്ററുകളിൽ ഇൻർവ്യു തീയതിക്കായി ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

വീസക്ക് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ 441 ദിവസത്തിന് ശേഷമാണ് ഹൈദരബാദിൽ ഇന്റർവ്യുവിന് തീയതി ലഭിക്കുക. ചെന്നൈയിൽ ഇത് 486 ദിവസവും ഡൽഹിയിൽ 521 ദിവസവും മുംബൈയിൽ 571 ദിവസവും കൊൽക്കത്തയിൽ 607 ദിവസവുമാണ് കാത്തിരിപ്പ് കാലാവധി. എന്നാൽ, അപേക്ഷ സമർപ്പിച്ചതിന് ശേഷം ഫ്രാങ്ക്ഫർട്ടിൽ മൂന്ന് ദിവസത്തിനുള്ളിൽ യുഎസ് വീസക്കുള്ള ഇന്റർവ്യുവിന് തീയതി ലഭിക്കും.

ബാങ്ക്കോക്കിന് സമാനമായാണ് ഫ്രാങ്ക്ഫർട്ടിലും വീസ അപേക്ഷക്കുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം യുഎസ് വീസക്കായുള്ള കാലാവധി മൂന്ന് വർഷം വരെ നീണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാങ്ക്ഫർട്ടിലുള്ള വീസ അപേക്ഷക്കുള്ള സൗകര്യം യുഎസ് ഒരുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.