കെന്റ്: മെയ്ഡ്സ്റ്റോണ്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഫാമിലി ബൈബിള്‍ ക്വിസില്‍ ഡോണി കരോടനും കുടുംബവും ജേതാക്കളായി. സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് ഹാളില്‍ നടന്ന ക്വിസ് മത്സരത്തില്‍ പത്തോളം കുടുംബങ്ങള്‍ പങ്കാളികള്‍ ആയിരുന്നു. ഡോണി കരോടനും കുടുംബവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ജോബിയും കുടുംബവും രണ്ടാം സ്ഥാനവും ആന്റണിയും കുടുംബവും മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് വികാരി ഫാ: ജോണ്‍ ക്ലാര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫാ: ബിജു, ജോയിസ് പി ജെയിംസ്, ജോഷി തുടങ്ങിയവര്‍ ക്വിസ് മത്സരത്തിനു നേതൃത്വം നല്‍കി. മത്സരത്തിന്റെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല