ന്യൂ കാസില്‍ : പ്രവാസി കേരള കോണ്‍ഗ്രസ് ന്യൂ കാസില്‍ യൂണിറ്റ് പ്രവര്‍ത്തക സമ്മേളനം വ്യാഴാഴ്ച നടക്കും. ന്യൂ കാസിലിലെ ഹോളി ക്രോസ് ഹാളില്‍ വൈകുന്നേരം അഞ്ച് മുതലാണ് സമ്മേളനം ആരംഭിക്കുക. പ്രവാസി കേരള കോണ്‍ഗ്രസ് യുകെ പ്രസിഡണ്ടും കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗവുമായ ഷൈമോന്‍ തോട്ടുങ്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. റോഷി ആഗസ്റ്റില്‍ എം എല്‍ എ യുടെ യുകെ സന്ദര്‍ശന വേളയില്‍ ഉത്ഘാടനം ചെയ്യപ്പെട്ട ന്യൂ കാസില്‍ യൂണിറ്റ് യുകെയിലെ പ്രഥമ യൂണിറ്റുകളില്‍ ഒന്നാണ്. വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കന്മാരും പാര്‍ട്ടി അനുഭാവികളും സമ്മേളനത്തില്‍ പങ്കെടുക്കും. ന്യൂ കാസിലിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ പാര്‍ട്ടി അനുഭാവികളെയും ഭാരവാഹികള്‍ സമ്മേളനത്തിലേക്ക് സ്വാഗതം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷെല്ലി ഫിലിപ്പ്: 07930666662
ഷിബു എട്ടകാട്ടില് : 078911011854
ഹരീഷ് പണിക്കര്‍ : 07407271166
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല