1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2011

ജിജോ മാധവപള്ളില്‍

ന്യൂ കാസില്‍ ഇംഗ്ലീഷ് മോര്‍ടിര്സ് ചര്‍ച്ച് ഹാളില്‍ നവംബര്‍ 12 ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് കെ.സി.വൈ.എല്‍ പ്രസിഡണ്ട് ജെന്നി ജെയിംസ്, സെക്രട്ടറി ബിസ്മയ സാബു എന്നിവരുടെ നേതൃത്വത്തില്‍ കെ.സി.വൈ.എല്‍ ഡേ 2011 ആഘോഷപൂര്‍വ്വം കൊണ്ടാടി. കെ.സി.വൈ.എല്‍ അംഗങ്ങളുടെ ഡാന്‍സിനും സ്കിറ്റിനും ഒപ്പം വളര്‍ന്നു വരുന്ന കൊച്ചു കലാ പ്രതിഭകള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ സദസിനെ ആനന്ദ ലഹരിയിലാഴ്ത്തി.

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ന്യൂ കാസില്‍ ക്ലാനായ യൂണിറ്റ് പ്രസിഡണ്ട് ഷെമില്‍ കണിയാര്‍കുഴിയില്‍ ആശംസകള്‍ അര്‍പ്പിക്കുകയും കെ.സി.വൈ.എല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ധന ശേഖരണാര്‍ത്ഥം നടത്തിയ ലേലം വിളിയില്‍ ക്ലാനായ കൂട്ടായ്മയിലെ എല്ലാവരും ആവേശപൂര്‍വ്വം പങ്കെടുക്കുകയും നല്ലൊരു തുക സ്വരൂപിക്കുകയും ചെയ്തു. അതിശക്തമായ മത്സരത്തില്‍ ജൈസ് പീറ്റര്‍, ജിയോ കൊച്ചുപറമ്പില്‍, ജിജോ മാധവപള്ളില്‍, എന്നിവര്‍ ലേല സമ്മാനങ്ങള്‍ കരസ്ഥമാക്കി. കെ.സി.വൈ.എല്‍ ഡേ വന്‍ വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും ക്ലാനായ കുടുംബാംഗങ്ങള്‍ക്കും സംഘാടകര്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.