1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2023

സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിൽ കരാർ ലംഘനം നടത്തുന്ന കമ്പനിയിലെ തൊഴിലാളികൾക്ക് അനുമതി കൂടാതെ സ്പോൺസർഷിപ് മാറ്റുന്നത് പരിഗണനയിൽ. തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ശമ്പളകുടിശിക, തൊഴിൽ തർക്കം, സ്ഥാപനം പ്രവർത്തിക്കാതിരിക്കുക തുടങ്ങി ഒട്ടേറെ സന്ദർഭങ്ങളിൽ ജോലി മാറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾക്ക് ഉൾപ്പെടെ ആശ്വാസം പകരുന്നതാണിത്.

നിയമം പ്രാബല്യത്തിലായാൽ മന്ത്രാലയത്തിന്റെ അനുമതിയോടെ പുതിയ ജോലി കണ്ടെത്താനാകും. വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികളുടെ യോഗത്തിൽ മാനവശേഷി സമിതിയിലെ തൊഴിൽ സംരക്ഷണ വിഭാഗം ആക്ടിങ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് മുറാദ് ആണ് ഇക്കാര്യം വിശദീകരിച്ചത്. തൊഴിൽ പ്രശ്നത്തിലും മറ്റും കുടുങ്ങിയ പുരുഷ തൊഴിലാളികളെ പാർപ്പിക്കാനുള്ള അഭയ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

പ്രവാസികളായി കുവൈത്തില്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും തീര്‍ത്തിരിക്കണമെന്ന് ഏതാനും ദിവസം മുമ്പ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാഫിക് പിഴകള്‍ പൂര്‍ണമായും അടച്ചുതീര്‍ത്താല്‍ മാത്രമേ എക്‌സിറ്റ് വീസ അനുവദിക്കുകയുള്ളൂവെന്ന നിയമം കഴിഞ്ഞ ആഗസ്ത് 19 ശനിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. എക്‌സിറ്റ് വീസയ്ക്ക് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ കൂടി അടയ്ക്കണമെന്ന നിയമം സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച മുതലും പ്രാബല്യത്തിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.