സ്വന്തം ലേഖകൻ: യുകെയിലെ മലയാളി സമൂഹത്തിനു അഭിമാനമായി ഗ്ലോസ്റ്റര്‍ഷെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റിന്റെ ഗവേണിങ് ബോഡിയില്‍ സ്റ്റാഫ് ഗവര്‍ണറായി മലയാളി നഴ്സ് ബില്‍ജി ലോറന്‍സ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. വോട്ടിങ്ങിലൂടെ മികച്ച വിജയം സ്വന്തമാക്കിയാണ് തൊടുപുഴ സ്വദേശി ബില്‍ജി ലോറന്‍സ് പല്ലിശ്ശേരി ഈ സ്ഥാനത്തിന് അര്‍ഹയായിരിക്കുന്നത്.
ആദ്യമായാണ് ഗ്ലോസ്റ്റര്‍ഷെയര്‍ ട്രസ്റ്റിന്റെ ഗവേണിങ് ബോഡിയിലേക്ക് ഒരു മലയാളി നഴ്സ് തെരഞ്ഞെടുക്കപ്പെടുന്നത്. ചെല്‍റ്റന്‍ഹാം ഹോസ്പിറ്റലില്‍ യൂറോളജി ഡിപ്പാര്ട്ട്മെന്ഡില് ബാന്‍ഡ് 7 നഴ്സാണ് ബില്‍ജി. ഗ്ലോസ്റ്ററിലെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇവര്‍ ഏവര്‍ക്കും പ്രിയങ്കരിയുമാണ്. എസ്എംസിസി വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റാണ്.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. യുകെ സമൂഹത്തിലെ അറിയപ്പെടുന്ന ദമ്പതികളാണ് ഇരുവരും. സാമൂഹിക സാംസ്കാരിക മേഖലകളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഇരുവരും. രണ്ടു മക്കള്‍. പോള്‍ പെല്ലിശേരി, മാത്യു പെല്ലിശ്ശേരി.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ദമ്പതികളെ നേരത്തേ ചാള്‍സ് രാജാവിന്റെ ഗാര്ഡന് പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിരുന്നു. ഗ്ലോസ്റ്റര്‍ ഫീഡ്സ് ദി ഹംഗ്രി, കെയറിങ് ഫോര്‍ കമ്യൂണിറ്റീസ് ആന്‍ഡ് പ്യൂപ്പിള്‍, ഗ്ലോസ്റ്റര്‍ ഫുഡ് ബാങ്ക്, ഡികെഎസ്, ഉപ്ഹാര്‍, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് എന്നിവയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ലോറന്‍സ് പെല്ലിശേരിയുടെ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യാന്‍ കാരണം.
ജിഎംഎയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മുഖമാണ് ഇദ്ദേഹം. ജിഎംഎയ്ക്ക് അഭിമാനമാണ് ഈ ദമ്പതികളുടെ പ്രവര്‍ത്തനം. ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെല്ലാം ബില്‍ജിയും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല