സ്വന്തം ലേഖകൻ: അമേരിക്കന്‍ എക്സ്എല്‍ ബുള്ളി നായകളെ വര്‍ഷാവസാനത്തോടെ നിരോധിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലണ്ടനില്‍ വീണ്ടും അമേരിക്കന്‍ എക്സ്എല്‍ ബുള്ളി നായ ആക്രമണം. വെള്ളിയാഴ്ച വൈകുന്നേരം സൗത്ത് ലണ്ടന്‍ പാര്‍ക്കില്‍ വച്ച് നായയുടെ ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാള്‍വര്‍ത്തിലെ പാസ്ലി പാര്‍ക്കില്‍ 40 വയസ്സുള്ള വ്യക്തിയുടെ കൈയില്‍ കടിയേറ്റതായി മെട്രോപൊളിറ്റന്‍ പോലീസിന്റെ വക്താവ് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് ഉടമ നായയുമായി ഓടി രക്ഷപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു. ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഇതുവരെയും അറസ്റ്റുകള്‍ ഒന്നും ഉണ്ടായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. ഈ വിഭാഗത്തില്‍ പെട്ട നായ്ക്കളെ പേടിച്ചാണ് ജീവിക്കുന്നത്തെന്ന് വാള്‍വര്‍ത്തിലെ നിവാസികള്‍ പറഞ്ഞു.
ലണ്ടനില്‍ അമേരിക്കന്‍ എക്സ്എല്‍ ബുള്ളി നായയുടെ ആക്രമണം വര്‍ദ്ധിക്കുകയാണ്. യുവാവിനെ കടിച്ചുകൊന്ന അമേരിക്കന്‍ എക്സ്എല്‍ ബുള്ളി വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് കഴിഞ്ഞാഴ്ച പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ഈ നായ്ക്കള്‍ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വര്‍ഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കി.
അതിനിടെ അമേരിക്കന്‍ എക്സ്എല്‍ ബുള്ളി നായ്ക്കളെ പ്രധാനമന്ത്രി നിരോധിക്കുന്നതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രകടനക്കാര്‍ സെന്‍ട്രല്‍ ലണ്ടനില്‍ മാര്‍ച്ച് നടത്തി. പ്രതിഷേധിച്ച ഉടമകള്‍ തങ്ങളുടെ നായ്ക്കളെ മാര്‍ച്ചിന് കൊണ്ടുവന്നില്ല.
സ്റ്റാഫോര്‍ഡ്ഷെയറില്‍ എക്സ്എല്‍ ബുള്ളി ആക്രമണത്തിന് ഇരയായ 52 കാരനായ ഇയാന്‍ പ്രൈസിന്റെ മരണത്തിന് ശേഷമാണ് സുനക് നിരോധനം പ്രഖ്യാപിച്ചത്. 2022-ല്‍ യുകെയില്‍ നടന്ന മാരകമായ 10 നായ ആക്രമണങ്ങളില്‍ ആറെണ്ണത്തിനും എക്സ്എല്‍ ബുള്ളിയാണ്. ഈ വര്‍ഷം ഏഴ് മാരകമായ നായ ആക്രമണങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഈയിനവുമായി ബന്ധപ്പെട്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല