സ്വന്തം ലേഖകൻ: ഒക്ടോബര്‍ ഒന്നു മുതല്‍ യുകെയിലുടനീളമുള്ള ടേക്ക് എവേകളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കട്ട്ലറികളും പ്ലേറ്റുകളും ട്രേകളും നിരോധിക്കും. ഇതോടെ ചില ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ നല്‍കുന്നതിന് തടസം നേരിടും. ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇനി പോളിസ്റ്റൈറൈന്‍ കപ്പുകളും പാത്രങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല.
മാറ്റത്തിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്ലറി അല്ലെങ്കില്‍ ബലൂണ്‍ സ്റ്റിക്കുകള്‍ നിരോധിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിലവിലുള്ള സ്റ്റോക്ക് ഉപയോഗിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് അല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള സാധ്യതയുണ്ട്.
പുതിയ നിയമങ്ങള്‍ ഓണ്‍ലൈന്‍, ഓവര്‍-ദി-കൗണ്ടര്‍ വില്‍പ്പന, വിതരണം എന്നിവയ്ക്കും ബാധകമാണ്. സമാനമായ നിയമങ്ങള്‍ സ്കോട്ട് ലന്‍ഡില്‍ ഇതിനകം അവതരിപ്പിക്കുകയും കഴിഞ്ഞ ജൂണില്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് സ്ട്രോകള്‍, സ്റ്റെററുകള്‍, കോട്ടണ്‍ ബഡ്സ് എന്നിവ 2020 ഒക്ടോബര്‍ മുതല്‍ ഇംഗ്ലണ്ടില്‍ നിരോധിച്ചിട്ടുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് മന്ത്രി തെരേസ് കോഫി നേരത്തെ പറഞ്ഞിരുന്നു. പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനും ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഈ നീക്കം വലിയ സ്വാധീനം ചെലുത്തും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച്, നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധന നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല