1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2023

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ല്‍നി​ന്ന് വി​ദേ​ശി​ക​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ബി​ല്ലു​മാ​യി പാ​ര്‍ല​മെ​ന്റ് അം​ഗം ഫ​ഹ​ദ് ബി​ൻ ജ​മി. പ്ര​വാ​സി​ക​ള്‍ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​ന് മൂ​ന്നു ശ​ത​മാ​നം വ​രെ റെ​മി​റ്റ​ൻ​സ് ടാ​ക്സ് ഈ​ടാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കു​വൈ​ത്തി​ല്‍നി​ന്ന് പ്ര​തി​വ​ര്‍ഷം ഏ​ക​ദേ​ശം അ​ഞ്ചു മു​ത​ല്‍ 17 ബി​ല്യ​ൺ ഡോ​ള​റാ​ണ് വി​ദേ​ശി​ക​ള്‍ പു​റ​ത്തേ​ക്ക് അ​യ​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ബാ​ങ്കു​ക​ൾ​ക്കും മ​ണി എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ക്കും പി​ഴ ചു​മ​ത്താ​ന്‍ കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് നി​ർ​ദേ​ശം ന​ല്‍ക​ണ​മെ​ന്നും ഫ​ഹ​ദ് ബി​ൻ ജ​മി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, വി​ദേ​ശി​ക​ളു​ടെ പ​ണ​ത്തി​ന് നി​കു​തി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം നേ​ര​ത്തേ സ​ര്‍ക്കാ​ര്‍ ത​ള്ളി​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു നി​കു​തി വ​ന്നാ​ല്‍ അ​ത് സ​മ്പ​ദ്ഘ​ട​ന​യെ​ത്ത​ന്നെ ബാ​ധി​ക്കു​മെ​ന്നും വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ രാ​ജ്യം വി​ടു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

അതിനിടെ കുവെെറ്റിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യൻ എംബസി. തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണം, അപകടകരമായ ജോലി ചെയ്യാന്‍ തൊഴിലാളിയെ നിർബന്ധിക്കരുതെന്നും എംബസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നിർദേശവുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ വ്യക്തമാക്കിയാണ് എംബസി പ്രസ്ഥാവന പുറത്തിറക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.