1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2023

സ്വന്തം ലേഖകൻ: സൗദിയിൽ വാഹനങ്ങളുടെ ഫഹസ് എടുക്കാനുള്ള ആനുകാലിക സാങ്കേതിക പരിശോധന നടത്താൻ ഓൺലൈൻ അപ്പോയിന്റ്മെന്റ് നിർബന്ധമാക്കി. ബുക്കിങ് ഇല്ലാതെ പരിശോധനയ്ക്കെത്തിയ നിരവധി പേരെ അധികൃതർ മടക്കി അയച്ചു. വാഹന പരിശോധനാ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.

vi.vsafety.sa/en/book എന്ന ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യേണ്ടത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് വാഹന ഉടമയുടെ പേരും മൊബൈൽ നമ്പറും നൽകുന്നതോടൊപ്പം വാഹനം സംബന്ധിച്ച വിവരങ്ങളും നൽകണം. പരിശോധനയ്ക്ക് വാഹനവുമായി നേരിട്ടുപോകാൻ ഉടമയ്ക്ക് സാധിക്കാത്ത സാഹചര്യത്തിൽ മറ്റൊരാളെ ചുമതലപ്പെടുത്താനും സാധിക്കും.

ഈ സാഹചര്യത്തിൽ പരിശോധനയ്ക്ക് വാഹനം കൊണ്ടുപോകുന്ന ആളുടെ വിവരങ്ങളും സൈറ്റിൽ നൽകേണ്ടതാണ്. പരിശോധനയ്ക്ക് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലവും സ്റ്റേഷനും ദിവസവും സമയവും ഈ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ തെരഞ്ഞെടുക്കണം. ഇതോടെ മൊബൈലിലേക്കെത്തുന്ന രഹസ്യ കോഡ്, ബുക്കിങ് പ്ലാറ്റ്ഫോമിൽ നൽകി അപ്പോയിൻ്റ്മെൻ്റ് ഉറപ്പിക്കാം.

അപ്പോയിൻ്റ്മെൻ്റ് എടുത്ത ശേഷം അതിൽ മാറ്റം വരുത്താനും ആവശ്യമില്ലെങ്കിൽ റദ്ദാക്കാനും ഇതേ പ്ലാറ്റ്ഫോമിൽ തന്നെ സൗകര്യമുണ്ട്. എല്ലാത്തരം വാഹനങ്ങൾക്കും പുതിയ ചട്ടം ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.