സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ ഇന്നു മുതൽ 400 ദിർഹം പിഴ ഈടാക്കും. പദ്ധതിയിൽ ചേരാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നു മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
അംഗമായ ശേഷം തുടർച്ചയായി 3 മാസം വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിലായും അംഗത്വം റദ്ദാകും. ഇതിനു പുറമെ 200 ദിർഹം പിഴയും അടക്കേണ്ടി വരും. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം നിയമം ബാധകമാണ്. ബിസിനസുകാർ, തൊഴിൽ ഉടമകൾ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ എന്നിവർക്ക് ഇളവുണ്ട്.
ജോലി നഷ്ടപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്ക് നഷ്ടപരിഹാരമായി നൽകുന്നതാണ് പദ്ധതി. 16,000 രൂപ വരെ മാസ ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും 16,000 ദിർഹത്തിനു മുകളിൽ ശമ്പളമുള്ളവർക്ക് മാസത്തിൽ 10 ദിർഹവുമാണ് ഇൻഷുറൻസ് പ്രീമിയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല