സ്വന്തം ലേഖകൻ: കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്.
ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാൽ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്.
ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകൾ.ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലയപ്പുപ്പന് മുമ്പിൽ കള്ള് വഴിപാട് നടത്തുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു.
ഇതിൻ്റെ ഭാഗമായാണ് ഞായറാഴ്ച മലയപ്പുപ്പന് മുമ്പിൽ ഒരു ഭക്തൻ 101 കുപ്പി വിദേശമദ്യം കലശമായി സമർപ്പിച്ചത്. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻ്റുകളിലുള്ള മദ്യമാണ് ഭക്തൻ കാഴ്ച വച്ചത്.
നിരവധിയാളുകളാണ് കലശ സമർപ്പണം കാണുവാനായി എത്തിയത്.ഭക്തനിൽ നിന്നും കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല