സ്വന്തം ലേഖകൻ: സൗദിയിൽ ലൈസൻസ് നേടാതെ പരിപാടികൾ നടത്തുന്നത് നിയമവിരുദ്ധവും ഇത്തരം പരിപാടികൾ നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ, റൂറൽ മന്ത്രാലയം നിർദേശം നൽകി. എല്ലാ വിനോദ പരിപാടികളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനാണ് നിർദേശം നൽകിയത്. ഏജൻസികൾ, പൊതുവകുപ്പുകൾ എന്നിവയ്ക്ക് ഇതിനകം അടിയന്തര സർക്കുലർ അയച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈസൻസില്ലാതെ നിരവധി വിനോദ പരിപാടികൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സെക്രട്ടറിയേറ്റുകളുടെയും മുനിസിപ്പാലിറ്റികളുടെയും മേൽനോട്ടത്തിലും ലൈസൻസിങിലും നടത്തേണ്ട പരിപാടികൾ പലയിടത്തും അനധികൃതമായി നടക്കുന്നുണ്ടെന്നും അറിയിച്ചു.
വിനോദ പരിപാടികൾ, തത്സമയ ഷോകൾ, നാടക പ്രകടനങ്ങൾ, പ്രേക്ഷകരുടെ പങ്കാളിത്തത്തോടെ ഒരു നിശ്ചിത സമയത്ത് ഒരു പ്രത്യേക സ്ഥലത്ത് നടത്തുന്ന മറ്റ് വിനോദ പരിപാടികൾ എന്നിവ മുൻകൂട്ടി അംഗീകാരം നേടിയിരിക്കണം. ഇത്തരം പരിപാടികൾ നടത്തുന്നതിന് 60 ദിവസം മുമ്പ് ലൈസൻസിനുള്ള അപേക്ഷകൾ സമർപ്പിക്കണം. ഉള്ളടക്കം സംബന്ധിച്ച മുഴുവൻ വിവരങ്ങളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ആവശ്യമായ എല്ലാ അധികാരികളിൽ നിന്നും ലൈസൻസ് നേടണമെന്നും വ്യവസ്ഥയുണ്ട്.
പരിപാടിയുടെ ഉള്ളടക്കത്തിൽ രാജ്യത്തിന്റെ സംസകാരത്തെയും മുല്യങ്ങളേയും ലംഘിക്കുന്ന ഒന്നും ഉൾപ്പെടാൻ പാടില്ലെന്നും വ്യക്തമാക്കി. കൂടാതൈ പരിപാടി നടത്താൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളിലെ സെക്രട്ടേറിയേറ്റുകളിലും മുനിസിപ്പാലിറ്റികളിലും പബ്ലിക് റിലേഷൻസുമായി ബന്ധപ്പെട്ട വകുപ്പുകളുമായും ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ പൂർത്തീകരിക്കേണ്ടതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല