സ്വന്തം ലേഖകൻ: വീസ മെഡിക്കൽ പരിശോധനയ്ക്കുള്ള സൗകര്യം വർധിപ്പിച്ച് അബുദാബി. വീസ എടുക്കാനും പുതുക്കാനുമുള്ള മെഡിക്കൽ പരിശോധന നടത്താൻ എമിറേറ്റിൽ 12 കേന്ദ്രങ്ങളിൽ സംവിധാനം ഏർപ്പെടുത്തിയതായി പൊതുആരോഗ്യ കേന്ദ്രം അറിയിച്ചു. ഫലം വേഗത്തിൽ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നോർമൽ, റാപ്പിഡ്, സ്പെഷ്യൽ എന്നീ 3 വിഭാഗം പരിശോധനയും ലഭ്യമാണ്.
9 പൊതു ആരോഗ്യ കേന്ദ്രങ്ങൾക്കു പുറമെ 3 സ്വകാര്യ കേന്ദ്രങ്ങളിൽകൂടി പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സേഹ അറിയിച്ചു. നോർമൽ ടെസ്റ്റിന് 250 ദിർഹം, റാപ്പിഡ് ടെസ്റ്റിന് 350, 24 മണിക്കൂറിനകം ഫലം ലഭിക്കുന്ന സ്പെഷ്യൽ ടെസ്റ്റിന് 500 എന്നിങ്ങനെയാണ് ഫീസ്. ഗർഭിണിയാണോ എന്നറിയാനുള്ള പരിശോധനയ്ക്ക് 50 ദിർഹം വേറെ നൽകണം.
പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയുടെ പകർപ്പും ഏതെങ്കിലും ഒരെണ്ണത്തിന്റെ അസ്സലും. വീസ/എൻട്രി വീസ കോപ്പി, 2 ഫോട്ടോ, ആരോഗ്യ ഇൻഷുറൻസ് പോളിസി (മറ്റു എമിറേറ്റ് വീസക്കാരാണെങ്കിൽ).
അൽനുഖ്ബ സെന്റർ ഖാലിദിയ, ദ് ടോപ് പ്രസ്റ്റീജ് സെന്റർ മുസഫ, ബനിയാസ് സെന്റർ, യൂണിയൻ ഏവിയേഷൻ എംപ്ലോയീസ് സെന്റർ, മുഷ്റിഫ് മാൾ സെന്റർ, അൽവഹ്ദ മാൾ െസന്റർ, മുസഫ സെന്റർ, അൽ ഷഹാമ സെന്റർ. ക്യാപിറ്റൽ ഹെൽത്ത്, മുബദല ഹെൽത്ത്, അൽറീം ആശുപത്രി.
വിവരങ്ങൾക്ക്,
സേഹ 800 500, മുബാദല 02 3111111, അൽറീം 800 7444.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല