മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയായ നടി ധന്യ മേരി വര്‍ഗീസിന്റെയും നര്‍ത്തകനും നടനുമായ ജോണിന്റെയും വിവാഹ നിശ്ചയത്തിനും താരത്തിളക്കം. . കൂത്താട്ടുകുളം കണ്വെന്ഷന് സെന്ററില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.
കൂത്താട്ടുകുളം ഇടയാര്‍ വര്ഗീസിന്േറയും ഷീബയുടേയും മകളായ ധന്യാമേരി. ‘തലപ്പാവ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധേയയായത്. 2006ല്‍ ‘തിരുടി’ എന്ന തമിഴ് ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചത്. നന്മ, വൈരം, ദ്രോണ, റെഡ് ചില്ലീസ്, കേരള കഫേ തുടങ്ങിയവയാണ് ധന്യയുടെ പ്രധാന ചിത്രങ്ങള്‍.
എംബിഎ ബിരുദധാരിയായ വരന് ജോണ്‍ നൃത്തവേദിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചാനലിലെ സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്വന്തമായി നിര്‍മാണക്കമ്പനി നടത്തുകയാണ്. ടൂര്‍ണമെന്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
കണ്ണിമറ്റത്തില്‍ ജേക്കബ് സാംസണും ലളിതയുമാണു ജോണിന്റെ മാതാപിതാക്കള്‍. ജനുവരി ഒന്‍പതിന് തിരുവനന്തപുരം സിഎസ്ഐ പള്ളിയിലാണു വിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല