സ്വന്തം ലേഖകൻ: കുവൈത്തിലെ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധന ശക്തമാക്കിആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ പരിശോധനയില്‍ ആരോഗ്യ നിയമങ്ങള്‍ ലംഘിച്ച നാല് ബ്യൂട്ടി ക്ലിനിക്കുകൾ അടച്ചുപൂട്ടി.
വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തിയ കാമ്പയിനിലാണ് നിയമ ലംഘനം കണ്ടെത്തിയത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കാമ്പയിന് സംഘടിപ്പിച്ചത്.
തുടര്‍ നടപടികള്‍ക്കായി പിടികൂടിയവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും വിവിധ ഗവര്‍ണ്ണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല