1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2023

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ചികിത്സയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റ് വീണ്ടും 7.75 ദശലക്ഷം എന്ന മറ്റൊരു റെക്കോര്‍ഡ് ഉയരത്തിലേക്ക്. ഇംഗ്ലണ്ടിലെ ഏകദേശം 9,000 ആളുകള്‍ അവരുടെ ചികിത്സ ആരംഭിക്കാന്‍ 18 മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആറുമാസം മുമ്പ് നീണ്ട കാത്തിരിപ്പുകള്‍ ഇല്ലാതാക്കുമെന്ന് മന്ത്രിമാര്‍ പ്രതിജ്ഞയെടുത്തിരുന്നു.

ഈ വര്‍ഷം ഏപ്രിലോടെ ഒന്നരവര്‍ഷത്തെ എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിക്കുമെന്ന് സര്‍ക്കാരും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ കാണിക്കുന്നത് ഓഗസ്റ്റ് അവസാനം 8,998 പേര്‍ ചികിത്സയ്ക്കായി 18 മാസത്തിലേറെയായി കാത്തിരുന്നു എന്നാണ്. ജൂലൈ അവസാനം ഇത് 7,289 ആയി ഉയര്‍ന്നു. 2007 ഓഗസ്റ്റില്‍ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

വര്‍ദ്ധിച്ചുവരുന്ന വെയിറ്റിംഗ് ലിസ്റ്റുകള്‍ക്കിടയിലും, പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ 10% കൂടുതല്‍ രോഗികളെ എന്‍എച്ച്എസ് നിലവില്‍ ചികിത്സിക്കുന്നുണ്ട്. ഓഗസ്റ്റില്‍ 1.42 ദശലക്ഷം ആളുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് പുറത്തായി. 2019 ഓഗസ്റ്റില്‍ ഇത് 1.29 മില്ല്യണായിരുന്നു. രോഗികളെ അവരുടെ സ്വന്തം വീട്ടില്‍ കൂടുതല്‍ വേഗത്തില്‍ ചികിത്സിക്കുന്നതിനായി 10,000 വെര്‍ച്വല്‍ വാര്‍ഡ് കിടക്കകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തില്‍ എത്തിയതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.

ക്യാന്‍സറെന്ന് സംശയിക്കപ്പെടുന്ന ജിപി റഫറല്‍ 62 ദിവസത്തില്‍ കൂടുതല്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സെപ്റ്റംബര്‍ 3 ന് അവസാനിച്ച ആഴ്ചയില്‍ 23,809 ആയിരുന്നു. ഓഗസ്റ്റ് 6 വരെയുള്ള ആഴ്ചയില്‍ ഇത് 21,016 ആയി ഉയര്‍ന്നു. അടിയന്തര ജിപി റഫറലിന് ശേഷം ഓഗസ്റ്റില്‍ ആദ്യ ചികിത്സ നടത്തിയ കാന്‍സര്‍ രോഗികളില്‍, 62.8% പേര്‍ രണ്ട് മാസത്തില്‍ താഴെയാണ് കാത്തിരുന്നത്. ജൂലൈയിലെ 62.6% ല്‍ നിന്ന് നേരിയ വര്‍ദ്ധനവ്.

ഇടുപ്പ് മാറ്റിവയ്ക്കല്‍ മുതല്‍ ക്യാന്‍സര്‍ മുഴകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വരെയുള്ള ചികിത്സയ്ക്കായി രോഗികള്‍ കാത്തിരിക്കുകയാണ്. വര്‍ധിച്ച ഡിമാന്‍ഡ്, റെക്കോര്‍ഡ് ജീവനക്കാരുടെ ഒഴിവുകള്‍, സമര നടപടികള്‍ എന്നിവ കാലതാമസത്തിന് കാരണമാകുന്നതായി ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ പ്രൊഫ.പീറ്റര്‍ ഫ്രണ്ട് പറഞ്ഞു.

കാത്തിരിപ്പ് കുറയ്ക്കാനുള്ള എന്‍എച്ച്എസിന്റെ കഴിവില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് കാര്യമായ സ്വാധീനം ചെലുത്തുന്നതായി മന്ത്രിമാര്‍ പറഞ്ഞു. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസും വ്യാവസായിക നടപടികളെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചു, ഇത് ‘സേവനങ്ങളിലും സ്വാധീന ശേഷിയിലും സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണെന്ന്’ അദ്ദേഹം പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് ഒക്ടോബര്‍ 8 വരെ 4,414 രോഗികള്‍ ആശുപത്രിയില്‍ പോസിറ്റീവ് പരിശോധന നടത്തി. ഇത് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 14% കൂടുതലാണ്, മെയ് 4 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.