1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2023

സ്വന്തം ലേഖകൻ: എ​യ​ർ ഇ​ന്ത്യ ബ​ഹ്റൈ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളു​ടെ വി​ന്റ​ർ ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 29ന് ​നി​ല​വി​ൽ വ​രും. കോ​ഴി​ക്കോ​​ട്ടേ​ക്ക് എ​ല്ലാ ദി​വ​സ​വും സ​ർ​വി​സു​ണ്ട്. കൊ​ച്ചി​യി​ലേ​ക്ക് ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ഞാ​യ​ർ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലും വി​മാ​ന സ​ർ​വി​സു​ണ്ടാ​കും. മം​ഗ​ളൂ​രു, ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ഞാ​യ​ർ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു സ​ർ​വി​സ് ഉ​ണ്ടാ​കും. ഡ​ൽ​ഹി​യി​ലേ​ക്ക് നി​ത്യേ​ന സ​ർ​വി​സു​ണ്ട്.

കോ​ഴി​ക്കോ​ട്ടേ​ക്ക് നി​ല​വി​ൽ അ​ഞ്ചു ദി​വ​സ​മാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സു​ള്ള​ത്. ഇ​താ​ണ് എ​ല്ലാ ദി​വ​സ​വു​മാ​യി മാ​റു​ന്ന​ത്. മാ​ത്ര​മ​ല്ല, സ​ർ​വി​സു​ക​ൾ രാ​ത്രി​യി​ലാ​കാ​നാ​ണ് സാ​ധ്യ​ത. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്യും. കൊ​ച്ചി​യി​ലേ​ക്ക് ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് നി​ല​വി​ൽ ഡ​യ​റ​ക്ട് സ​ർ​വി​സ്. ഇ​ത് നാ​ലാ​യി മാ​റും. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് നി​ല​വി​ൽ ആ​റാ​യി​രു​ന്നു. ഇ​ത് നി​ത്യേ​ന​യാ​യി മാ​റും. സ​ർ​വി​സു​ക​ളു​ടെ സ​മ​യ​വി​വ​ര​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം പ്ര​ഖ്യാ​പി​ക്കും. കോം​പ്ലി​മെ​ന്റ​റി മീ​ൽ​സ് നി​ർ​ത്ത​ലാ​ക്കി​യ​താ​യും അ​റി​യി​പ്പ് വ​ന്നി​ട്ടു​ണ്ട്.

മെഡിക്കൽ എമർജൻസി എന്തെങ്കിലും വന്നാൽ വിളിക്കനുള്ള നമ്പർ പുറത്തിറക്കി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഇത്തരത്തിൽ എന്തെങ്കിലും വന്നാൽ 999ൽ വിളിക്കാം . ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. തീപിടിത്തം, അക്രമം, ആത്മഹത്യശ്രമം ഏതായാലും നമുക്ക് ഈ നമ്പറിൽ വിളക്കാൻ സാധിക്കും. സഹായത്തിനായി ബന്ധപ്പെട്ടവർ ഓടിവരും. ഓഫീസിലേക്ക് വരുന്ന ഏത് കോളുകളും വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് അധികൃതർ അറിയിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്‌ലൈൻ കെെകാര്യം ചെയ്യാൻ വേണ്ടി നിരവധി വിദഗ്ദരായ ഉദ്യാഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആവശ്യം എത്ര ചെറുതായാലും അവർ നിങ്ങൾക്ക് അടുത്തേക്ക് ഓടിയെത്തും. എന്ത് ആവശ്യങ്ങളായാലും സഹായിക്കാൻ അവർ തയ്യാറായാണ് എത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂം മേധാവി മേജർ യാസീൻ ഇബ്രാഹിം പറഞ്ഞു. ബഹ്റെെൻ പ്രദേശിക പത്രത്തിന് നൽകിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.