57 കാരനായ ചന്ദ്ര വിഷ്ണുവിന്റെ ശരീരം കണ്ടാല്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ അത്ഭുതം തോന്നിയേക്കാം, ചിലപ്പോള്‍ അറപ്പോ സഹതാപമോ ഒക്കെയാകും തോന്നുക കാരണം ഇദ്ദേഹത്തിന്റെ ശരീരം നിറയെ കുമിളകളാണ്. ലോകത്തില്‍ തന്നെ വളരെ കുറച്ചു പേരില്‍ മാത്രം കാണുന്ന വിചിത്രമായ ചര്‍മ രോഗത്തിന്റെ ഇരയായ ഇന്ഡോനേഷ്യക്കാരാനായ ഈ നാല് കുട്ടികളുടെ പിതാവിന് ഇപ്പോള്‍ ആവശ്യം ഈ രോഗത്തില്‍ നിന്നും മുക്തി നേടാന്‍ എന്തെങ്കിലും വഴിയുണ്ടോയെന്നു അറിയുകയാണ്.
ഇദ്ദേഹം കാണാത്ത ഡോക്റ്റര്മാരില്ല എന്നാല്‍ ആര്‍ക്കും തന്നെ ഇദ്ദേഹത്തിന്റെ രോഗം ചികിത്സിച്ചു മാറ്റാന്‍ കഴിഞ്ഞതുമില്ല. അതേസമയം സമൂഹം ഒരു വിചിത്ര ജീവിയെ പോലെ ഇദ്ദേഹത്തെ നോക്കി കാണുന്നതും അകറ്റി നിര്‍ത്തുന്നതും ഇദ്ദേഹത്തിന്റെ രോഗം ശരീരത്തിന് നല്കുന്ന വേദനയെക്കാള്‍ മനസിനെ വേദനിപ്പിക്കുന്നു. എന്തെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങേണ്ടി വന്നാല്‍ പോലും ശരീരമാസകലം മറച്ചു മാത്രമേ ചന്ദ്ര വിഷ്ണു പുറത്തിറങ്ങാറുള്ളൂ.
തന്റെ പത്തൊന്‍പതാമത്തെ വയസ്സിലാണ് ആദ്യമായ് കുമിളകള്‍ അതും മുഖത്ത് വന്നു തുടങ്ങിയതെന്ന് ചന്ദ്ര ഓര്‍മ്മിക്കുന്നു. 24 വയസായപ്പോള്‍ പുറത്തു മുഴുവന്‍ കുമിളകള്‍ വ്യാപിച്ചു തുടങ്ങി, ചന്ദ്രയ്ക്ക് 32 വയസായപ്പോഴേക്കും ശരീരമാസകലം കുമിളകള്‍ വന്നു കഴിഞ്ഞിരുന്നു. കുമിളകള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ ചന്ദ്രയുടെ മാതാപിതാക്കള്‍ അദ്ദേഹത്തെ പല ഡോക്റ്റര്‍മാരുടെയും ചര്‍മരോഗ വിദഗ്ദരുടെയും അടുത്തു കൊണ്ട് പോയെങ്കിലും ആര്‍ക്കും ഇദ്ദേഹത്തിന്റെ രോഗത്തെ തിരിച്ചറിയാനോ ചികിത്സിച്ചു ഭേദമാക്കാണോ സാധിച്ചില്ല.
ജനിതക രോഗമാണ് ഇതെന്നും നാഡീവ്യവസ്ഥയെ ദോഷമായി ഈ രോഗം ബാധിക്കുമെന്ന് മാത്രമാണ് അവര്‍ക്ക് നല്കാനായ ഒരേയൊരു വിവരം. പല ക്രീമുകളും വാങ്ങി പുരട്ടിയെങ്കിലും കുമിളകള്‍ വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞതുമില്ല. അങ്ങനെ ആര്‍ക്കും തന്നെ സഹായിക്കാന്‍ പറ്റില്ലെന്ന് വേദനയോടെ മനസിലാക്കിയ ഇദ്ദേഹം തന്റെ ഈ അവസ്ഥയില്‍ ജീവിക്കാന്‍ തന്നെ തീരുമാനിച്ചു.
ഇദ്ദേഹത്തിന്റെ ജീവിതത്തിനു പിന്നില്‍ എന്തിനും പിന്തുണയായി നില്ക്കുന്ന ഒരു സ്ത്രീയുണ്ട്, ഭാര്യയായ നാനിക് ട്രി ഹരിയാനി, രോഗം വ്യാപിച്ചു തുടങ്ങിയപ്പോള്‍ ചന്ദ്ര നാനികിനോട് തന്നെ ഉപേക്ഷിച്ചു പോകാനും ഒരിക്കലും തന്റെ അടുത്തേക്ക് വരരുതെന്നും ആവശ്യപ്പെട്ടെങ്കിലും നാനിക് പോയില്ല.
നാനിക് പറയുന്നത് അദ്ദേഹത്തിന്റെ രൂപത്തില്‍ വന്ന മാറ്റം അദ്ദേഹത്തിന്റെ രോഗമായിട്ടല്ല അദ്ദേഹത്തിന്റെ ശക്തിയായിട്ടാണ് ഞാന്‍ കാണുന്നത് എന്നാണ്. അതേസമയം ഇദ്ദേഹത്തിന്റെ നാല് മക്കളില്‍ മൂത്ത മകന് മാര്‍ടിന്‍ ആനന്ദയിലും മകള്‍ ലിസ് ചന്ദ്രയിലും രോഗം കണ്ടു തുടങ്ങിയതിനെ തുടര്‍ന്ന് വൈദ്യശാസ്ത്രതോട് ഇദ്ദേഹം അപേക്ഷിക്കുകയാണ് ഈ രോഗത്തിന് ഒരു മരുന്ന് കണ്ടെത്തി തന്റെ കുടുംബത്തെ രക്ഷിക്കാന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല