1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2023

സ്വന്തം ലേഖകൻ: ഖത്തറിലെ ബാങ്കുകളിൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചറിയൽ നടപടികൾ കർശനമാക്കി. ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇലക്‌ട്രോണിക് നോ യുവർ കസ്റ്റമർ (ഇകെവൈസി) നടപടികൾ നിർബന്ധമാക്കിയത്. ഇടപാടുകളിലെ സുരക്ഷയും സുതാര്യതയും ശക്തിപ്പെടുത്തി ധനകാര്യ മേഖലയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിനുള്ള ധനസഹായം എന്നിവയ്ക്കെതിരായ നടപടികളുടെ ഭാഗം കൂടിയാണിത്. ധനകാര്യ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഐഡന്റിറ്റി വെരിഫിക്കേഷനും ആധുനിക സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ ഐഡന്റിറ്റി പരിശോധിക്കാനുള്ള അവസരമാണ് കെവൈസി.

അതിനിടെ വിമാനയാത്രക്കാര്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് സംവിധാനവുമായി ഖത്തര്‍ എയര്‍വേസ്. ഇതിനായി എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവച്ചു, തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.

യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍. സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെകൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും.

വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാനും ഇഷ്ട കായിക മത്സരങ്ങളുടെ വീഡിയോ കാണുന്നതിനും തത്സമയ സംപ്രേഷണം, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങൾക്കും ഡാറ്റ ഉപയോഗപ്പെടുത്താം. ലോകത്തിലെ ഏറ്റവും മികച്ച യാത്രാവിമാനമെന്ന നിലയിൽ മികച്ച അനുഭവം വാഗ്ദാനം ചെയ്യാൻ ഖത്തർ എയർവേയ്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപനം നടത്തികൊണ്ട് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.