സ്വന്തം ലേഖകൻ: മസ്കറ്റ്- ദുകം റൂട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട സർവീസുകളിലാണ് ബസ് ചാർജ് പകുതിയായി കുറച്ച് നൽകുന്നത്. ദുകമിലേക്കുള്ള ബസ് ചാർജ് പകുതിയായി കുറച്ചാണ് നൽകിയിരിക്കുന്നത്. ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ വരെ ഒരു ഭാഗത്തേക്കുള്ള ടിക്കറ്റിന് 2.750 റിയാലാണ് നിരക്ക് ഈടാക്കുന്നത്.
മുവാസലാത്ത് എക്സിലൂടെയാണ് ( പഴയ ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്. നേരത്തെ 5.500 റിയാലായിരുന്നു ഈ റൂട്ടിൽ ഈടാക്കിയിരിക്കുന്ന നിരക്ക്. രാവിലെയാണ് മസ്കറ്റിലേക്കും അവിടെ നിന്നും ദുകമിലേക്കും ബസ് സർവീസ് നടത്തുന്നത്. അസൈബ ബസ് സ്റ്റേഷനില്‍നിന്നാണ് ദുകമിലേക്കുള്ള സർവീസ് തുടങ്ങുന്നത്. മുവാസലാത്ത് വെബ്സൈറ്റ് ടിക്കറ്റ് മുൻ കൂട്ടി ബുക്ക് ചെയ്യാം. കൂടാതെ ബസ് സ്റ്റേഷനിൽ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്നതാണ്.
ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച മുതലാണ് ഒമാന്‍- യുഎഇ രാജ്യങ്ങളെ ബന്ധിപ്പിച്ച് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍എകെടിഎ) പുതിയ അന്താരാഷ്ട്ര ബസ് റൂട്ട് പ്രഖ്യാപിച്ചത്. ഉയര്‍ന്ന നിരക്കിലുള്ള വിമാനയാത്രയ്ക്ക് കാത്തുനില്‍ക്കാതെ 50 ദിര്‍ഹത്തിന് മനോഹരമായ കാഴ്ചകള്‍ കണ്ട് നിരത്തിലൂടെ യാത്രചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം മൂന്നു മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താം.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മണിക്കും വൈകുന്നേരം 6 മണിക്കും രണ്ട് യാത്രകളാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഒമാനിലെ മുസന്ദം മുതല്‍ യുഎഇയിലെ റാസല്‍ഖൈമ വരെയാണ് ബസ് സര്‍വീസ്. ഇതേസമയങ്ങളില്‍ ഒമാനിലെ ഖസബ് പ്രവിശ്യയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും യാത്ര ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല