1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2011

വൈശാഖ് സംവിധാനം ചെയ്യുന്ന മല്ലുസിംഗില്‍ നിന്നും പൃഥ്വിരാജ് പുറത്തായി. പൃഥ്വിരാജിന് പകരം പുതിയ താരോദയം ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്. പോക്കിരിരാജ, സീനിയേഴ്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖ് ചെയ്യുന്ന മല്ലുസിംഗ് പൃഥ്വിവിന് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തിയത്. പൃഥ്വിവിനെ മനസില്‍ കണ്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. പൃഥ്വിയെ വച്ച് ഫോട്ടോഷൂട്ടും നടത്തിയിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് കൃത്യം ഒരുമാസം ബാക്കിനില്‍ക്കെ നായകനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

വിളവെടുപ്പ് സീസണില്‍ പഞ്ചാബില്‍ ചിത്രീകരണം നടത്തണമെന്നാതായിരുന്നു വൈശാഖിന്റെ ഡിമാന്റ്. ഇതനുസരിച്ച് പൃഥ്വിരാജിന്റെ ഡേറ്റ് നേരത്തെ തന്നെ വാങ്ങിയിരുന്നു. എന്നാല്‍ ഈ ഡേറ്റുകള്‍ പാലിക്കാന്‍ പൃഥ്വി തയ്യാറാകാതിരുന്നതാണ് വൈശാഖിന്റെ ചൊടിപ്പിച്ചത്. ‘അയ്യാ’ എന്ന ഹിന്ദി ചിത്രത്തിനും മറ്റ് പ്രോജക്ടുകള്‍ക്കും പൃഥ്വി മുന്‍ തൂക്കം നല്‍കിയതോടെ മറ്റൊരു നായകനെ കണ്ടെത്താന്‍ വൈശാഖ് തീരുമാനിച്ചു. 1993 ബോംബെ മാര്‍ച്ച് 12, സീഡന്‍ തുടങ്ങിയ സിനിമകളില്‍ ഗംഭീര പ്രകടനം നടത്തിയ ഉണ്ണിമുകുന്ദനെ അങ്ങനെയാണ് മല്ലുസിംഗാക്കാന്‍ തീരുമാനിച്ചത്. ഉണ്ണിയെ മല്ലുംസിംഗാക്കി ഫോട്ടോഷൂട്ടും നടത്തിയിരിക്കുകയാണ്.

അടുത്തിടെ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസില്‍ നിന്ന് പൃഥ്വിയെ നീക്കിയിരുന്നു. മലയാളസിനിമയില്‍ പൃഥ്വിരാജിനെ നായകനാക്കി ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്ന പല നിര്‍മ്മാതാക്കളും പൃഥ്വിയെ മാറ്റി ആ പ്രൊജക്ടുകളില്‍ ഉണ്ണി മുകുന്ദനെ സഹകരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന തത്‌സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലും ഉണ്ണിയാണ് നായകന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.