സ്വന്തം ലേഖകൻ: ഈ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടി ആരാണ്? ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയിലേക്കാണ് ചില അനലിസ്റ്റുകൾ വിരൽചൂണ്ടുന്നത്! വില്യം-കേറ്റ് ദമ്പതികളുടെ മൂന്നുമക്കളിലെ ഏക പെൺതരിയായ ഷാർലറ്റിന് തന്റെ സഹോദരങ്ങളേക്കാൾ മൂല്യം ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
രാജകുടുംബത്തിലെ പേരക്കുട്ടികളിൽ ഏറ്റവും സമ്പന്ന എന്നു മാത്രമല്ല, ലോകത്തിലെ കുട്ടികളിൽ തന്നെ ഷാർലറ്റ് സമ്പന്നയാകുന്നു. ഷാർലറ്റിന്റെ മൂല്യത്തിന്റെ അടിസ്ഥാനം തന്നെ ബ്രിട്ടിഷ് രാജകുടുംബാംഗം ആണെന്നതു തന്നെയാണ്. കോടിക്കണക്കിനു വരുന്ന രാജകുടുംബത്തിന്റെ സ്വത്തിൽ ഇങ്ങനെ അവകാശം ലഭിക്കുന്നു. ഇത് കൂടാതെ പാരമ്പര്യമായി കൈമാറി വരുന്ന ചില രാജകീയ ആഭരണങ്ങൾക്കും ഷാർലെറ്റ് അവകാശിയാണ്.
ഇതാണ് സമ്പത്തിൽ ഷാർലറ്റിന് മേൽകൈ നൽകുന്ന ആദ്യ ഘടകം. എന്നാൽ അതിനുമപ്പുറം കൊച്ചു രാജകുമാരി ബ്രിട്ടിഷ് സമ്പദ്‌വ്യവസ്ഥയിലും ഓളമുണ്ടാക്കുന്നതായി അനലിസ്റ്റുകൾ വിലയിരുത്തുന്നു. അതായത് ഷാർലറ്റ് പൊതുവേദിയിൽ ധരിക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ, ആക്സസറികൾ എന്നിവയ്ക്ക് ബ്രിട്ടനിൽ ആവശ്യക്കാർ ഏറെയാണ്.
ഷാർലറ്റ് ധരിച്ചതിനു സമാനമായ വസ്ത്രങ്ങൾ വളരെ വേഗം വിറ്റുപോകുന്നുണ്ട്. ഷാർലറ്റ് എഫക്റ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഷാർലറ്റിന്റെ സ്വാധീനശക്തി ബ്രാൻഡുകൾക്ക് സഹായമാകുന്നു. കച്ചവടം തകൃതിയാകുന്നു. ഇങ്ങനെ 4.4 ബില്യൻ (ഏകദേശം 36,000 കോടി) ആണ് ഷാർലറ്റിന്റെ ആകെ മൂല്യമായി വിലയിരുത്തുന്നത്. അതോടെ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടിയായി ഈ എട്ടു വയസ്സുകാരി മാറുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല