1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2023

സ്വന്തം ലേഖകൻ: അബുദാബിയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ സ്ഥാപിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മധ്യപൂർവദേശത്ത് ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യൽ സേവന ബ്യൂറോ ആരംഭിക്കുന്നത്. എമിറേറ്റിലെ വിദേശികൾക്കും വിദേശ കമ്പനികൾക്കും അനുഗ്രഹമാകുന്നതാണ് പുതിയ സേവനം.

ബിസിനസുകൾ എളുപ്പത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ഇതു സഹായകമാകുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കും. ആഗോള വിപണിയിൽ എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും ഇതു സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇംഗ്ലിഷ് ഭാഷയിലുള്ള കരാറുകളും രേഖകളും മറ്റു നിയമ സഹായങ്ങളും ലഭ്യമാകുന്നതോടെ വിവർത്തനത്തിന്റെ ആവശ്യമില്ലാതാകും. ഇത് ബിസിനസ്സുകളുടെ പ്രവർത്തനം എളുപ്പമാക്കും. സേവനങ്ങൾ ഡിജിറ്റലായി നൽകുന്നതോടെ സമയവും പരിശ്രമവും ലാഭിക്കാം. ഇടപാടുകളുടെ നടപടിക്രമങ്ങൾ കുറയും. സേവന, ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടെ ഉപഭോക്തൃ സംതൃപ്തിയും ഉയർത്താം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.