1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2023

സ്വന്തം ലേഖകൻ: ലോ​ഗോ​യും ക​ള​റും മാ​റ്റി പു​റ​മെ പു​ത്ത​ൻ പ​രി​ഷ്കാ​രം വ​രു​ത്തി സ​ർ​വി​സ് ആ​രം​ഭി​ച്ച എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​ക ബാ​ഗേ​ജി​ന് ഉ​ണ്ടാ​യി​രു​ന്ന നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വി​സി​ൽ അ​നു​വ​ദി​ച്ച​ത് 30 കി​ലോ ചെ​ക്ക് ഇ​ൻ ബാ​ഗേ​ജും ഏ​ഴ്​ കി​ലോ കാ​ബി​ൻ ബാ​ഗേ​ജു​മാ​യി​രു​ന്നു.

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ​രു​മ്പോ​ൾ 20 കി​ലോ ചെ​ക്കി​ൻ ബാ​ഗേ​ജും ഏ​ഴ്​ കി​ലോ കാ​ബി​ൻ ബാ​ഗേ​ജു​മാ​ണി​ത്. ജി.​സി.​സി.​യി​ൽ​നി​ന്ന് മു​മ്പ്​ അ​ധി​ക ബാ​ഗേ​ജി​ന് ചാ​ർ​ജ് ചെ​യ്തി​രു​ന്ന​ത് അ​ഞ്ചു കി​ലോ​ക്ക്​ 10 റി​യാ​ലും 10 കി​ലോ​ക്ക്​ 20 റി​യാ​ലു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ വ​ർ​ധി​പ്പി​ച്ച നി​ര​ക്ക് പ്ര​കാ​രം അ​ഞ്ച്​ കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് 16 റി​യാ​ലും 10 കി​ലോ​ക്ക്​ 32 റി​യാ​ലും 15 കി​ലോ​ക്ക്​ 52 റി​യാ​ലും ന​ൽ​ക​ണം.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ജി.​സി.​സി​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​ഞ്ച്​ കി​ലോ അ​ധി​ക ബാ​ഗേ​ജി​ന് എ​ട്ട്​ റി​യാ​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 11 റി​യാ​ൽ വ​ർ​ധി​പ്പി​ച്ചു.10 കി​ലോ ബാ​ഗേ​ജി​ന് 16 റി​യാ​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 22 റി​യാ​ലാ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. അ​ധി​ക ബാ​ഗേ​ജ്‌ നി​ര​ക്കി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് വി​മാ​ന​ക്ക​മ്പ​നി വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ​ർ​വി​സ് തു​ട​ങ്ങി​യ​തി​നു​ശേ​ഷം ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യും സ​ർ​വി​സ് മു​ട​ക്ക​വും കൊ​ണ്ട് യാ​ത്ര​ക്കാ​ർ പൊ​റു​തി മു​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് അ​ധി​ക ഭാ​ര​ത്തി​ന്റെ തു​ക കു​ത്ത​നെ കൂ​ട്ടി യാ​ത്ര​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.