1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2023

സ്വന്തം ലേഖകൻ: വടക്കൻ ഗസ്സയിൽ അവശേഷിക്കുന്ന ജനങ്ങളോട് സ്ഥലംവിട്ടു പോകാൻ തുടർച്ചയായി ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം. ഫോൺ കാളിലൂടെയും മെസ്സേജിലൂടെയും ലഘുലേഖയിലൂടെയുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഗസ്സയിൽ അവശേഷിക്കുന്നവരെ തീവ്രവാദികളായി കണക്കാക്കുമെന്നാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്.

‘ഗസ്സയിലെ താമസക്കാർക്കുള്ള അടിയന്തര മുന്നറിയിപ്പ്. വടക്കൻ ഗസ്സയിൽ തുടരുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. തെക്കൻ ഗസ്സയിലേക്ക് പോകാതെ വടക്കൻ ഗസ്സയിൽ തുടരുന്ന ഏതൊരാളെയും തീവ്രവാദികളുമായി സഹകരിക്കുന്നവരായി കണക്കാക്കും’ -ഗസ്സ മേഖലയിൽ വിമാനത്തിൽ നിന്ന് പറത്തിവിട്ട ലഘുലേഖയിൽ പറയുന്നു.

ഫലസ്തീൻ ജനതക്ക് നേരെ ആസന്നമായ കരയുദ്ധത്തിന്‍റെ സൂചനകൾ നൽകുകയാണ് ഇസ്രായേലെന്നാണ് വിലയിരുത്തൽ. യുദ്ധത്തിന്‍റെ അടുത്ത ഘട്ടത്തിന് തയാറെടുക്കുകയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു. അതിർത്തി മേഖലയിൽ വൻ തോതിലുള്ള സൈനിക വിന്യാസമാണ് നടത്തിയത്. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4385 ആയി. 1756 കുട്ടികളും 967 സ്ത്രീകളും കൊല്ലപ്പെട്ടു. 13,561 പേർക്കാണ് പരിക്കേറ്റത്. നൂറുകണക്കിന് ഫലസ്തീനികളാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.

തെക്കൻ ഗസ്സയിലേക്ക് ജനങ്ങളോട് മാറാൻ ആവശ്യപ്പെട്ട ഇസ്രായേൽ ഇവിടെയും വ്യോമാക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഖാൻ യൂനിസിൽ പലയിടത്തായി വ്യോമാക്രമണമുണ്ടായി. റഫയിൽ സിവിൽ ഡിഫൻസ് കേന്ദ്രം ആക്രമിച്ച് തകർത്തു. അധിനിവേശ വെസ്റ്റ് ബാങ്കിൽ അഭയാർഥി ക്യാമ്പിന് നേരെയും വ്യോമാക്രമണം നടത്തി. ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് ഫലസ്തീൻ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു.

ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നു​മി​ല്ലാ​തെ ബോം​ബാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ വി​റ​ങ്ങ​ലി​ച്ചു​നി​ൽ​ക്കു​ന്ന ഗ​സ്സ​യി​ലെ ല​ക്ഷ​ങ്ങ​ൾ​ക്ക് ഒ​രി​റ്റ് ആ​ശ്വാ​സ​വു​മാ​യി 20 ട്ര​ക്കു​ക​ൾ ശ​നി​യാ​ഴ്ച റ​ഫ അ​തി​ർ​ത്തി ക​ട​ന്നു. 23 ലക്ഷത്തോളം ജനങ്ങൾക്ക് തീർത്തും അപര്യാപ്തമാണ് ഈ സഹായം. ഒ​രാ​ഴ്ച​യോ​ളം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ഈ​ജി​പ്ത് അ​തി​ർ​ത്തി തു​റ​ന്ന​തോ​ടെ​യാ​ണ് ട്ര​ക്കു​ക​ൾ​ക്ക് ഗ​സ്സ പ്ര​വേ​ശ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്ക് അ​നു​മ​തി​ന​ൽ​കി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ വ്യ​ക്ത​മാ​ക്കി​യ​തി​നാ​ൽ ഗ​സ്സ​യി​ൽ വൈ​ദ്യു​തി​ക്ഷാ​മം തു​ട​രും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.