1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2023

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ഈ ​മാ​സം 30 മു​ത​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സ് ന​ട​ത്തും. നി​ല​വി​ലു​ള്ള വ്യാ​ഴാ​ഴ്ച​ക്കു പു​റ​മെ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ധി​ക സ​ർ​വി​സ്. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ച 4.40ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.40ന് ​കു​വൈ​ത്തി​ൽ എ​ത്തും. തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് 8.40ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് നാ​ലി​ന് ക​ണ്ണൂ​രി​ലെ​ത്തും. ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ കു​വൈ​ത്ത്-​ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.

അ​തേ​സ​മ​യം, ന​വം​ബ​ർ മു​ത​ൽ കോ​ഴി​ക്കോ​ട് സ​ർ​വി​സി​ൽ ദി​വ​സ​ങ്ങ​ളി​ൽ മാ​റ്റം വ​രും. ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്ത് സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ല. ചൊ​വ്വ, ശ​നി ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള സ​ർ​വി​സ്.

പത്തുമാസത്തെ ഇടവേളയ്ക്കുശേഷം കോഴിക്കോട് വിമാനത്താവളം 28-ന് പൂർണതോതിൽ പ്രവർത്തനം തുടങ്ങും. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായി കഴിഞ്ഞ ജനുവരിയിൽ ഏർപ്പെടുത്തിയ പകൽസമയത്തെ വിമാനസർവീസുകളുടെ നിയന്ത്രണം പൂർണമായും 28-ന് ഇല്ലാതാകുകയാണ്. രാവിലെ 10 മുതൽ ആറു വരെയായിരുന്നു നിയന്ത്രണം.

റൺവേ റീകാർപെറ്റിങ്ങും ഗ്രേഡിങ്ങും പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ ഒടുവിൽ റൺവേയിലെ പകൽനിയന്ത്രണം നീക്കിയിരുന്നു. എന്നാൽ, ശൈത്യകാല ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നതുവരെ വിമാനക്കമ്പനികൾ സർവീസ് സമയം പരിഷ്‌കരിച്ചിരുന്നില്ല. 28-ന് ശൈത്യകാല ഷെഡ്യൂൾ നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ അലിഖിത നിയന്ത്രണങ്ങളും ഇല്ലാതാകും.

ജനുവരിയിൽ റീ കാർപെറ്റിങ് പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി 11 മാസത്തേക്കായിരുന്നു റൺവേയിൽ പകൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനി 60 കോടി രൂപയ്ക്കാണ് കരാർ ഏറ്റെടുത്തത്. റീ കാർപെറ്റിങ്ങിനൊപ്പം സുരക്ഷ വർധിപ്പിക്കുന്നതിനായി സെൻട്രൽ ലൈൻ ലൈറ്റ് സ്ഥാപിക്കൽ, ടച്ച് ഡൗൺ സോൺ ലൈറ്റ് ഘടിപ്പിക്കൽ എന്നിവ നടപ്പാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.