സ്വന്തം ലേഖകൻ: രാജ്യത്ത് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഫ്രാന്‍സിലെ വിനോദസഞ്ചാര വ്യവസായം ആശങ്കയിലാണ്. സന്ദർശകർ ഫ്രാൻസിലേക്ക് വരാൻ മടിക്കുന്നതിയിട്ടാണ് സൂചനകൾ പുറത്ത് വരുന്നത്. സർക്കാർ വിഷയത്തിൽ പ്രതികരിക്കാൻ മടിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
ശരത്കാല അവധിക്കാലത്തിന്റെ തുടക്കത്തില്‍ ആളുകൾ റിസർവ് ചെയ്ത ശേഷം റദ്ദാക്കുന്ന സംഭവങ്ങളിൽ പത്ത് ശതമാനം വര്‍ധനവുണ്ടെന്ന് ഗ്രേറ്റര്‍ പാരിസ് ഏരിയയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ (യുഎംഐഎച്ച്) പ്രസിഡന്റ് ഫ്രാങ്ക് ഡെല്വൗ അഭിപ്രായപ്പെട്ടു. ഹോട്ടലുകൾക്ക് പുറമെ ടാക്സി ഡ്രൈവർമാരും ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.
ഒരാഴ്ച മുമ്പ് വടക്കന്‍ ഫ്രാന്‍സിലെ സ്കൂളില്‍ ഒരു അധ്യാപകന് കത്തികുത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതും വലിയ തോതിൽ സന്ദർശകരിൽ ഭീതിയുള്ളവാക്കുന്നതിന് കാരണമായിയെന്നാണ് റിപ്പോർട്ട്. ഹമാസ്– ഇസ്രയേല്‍ യുദ്ധത്തിന്റെ ഫലമായി ഫ്രാന്‍സ്, തുര്‍ക്കി, യുഎസ്എ എന്നിവിടങ്ങളിലും സുരക്ഷാ ഭീഷണി നിലനിൽക്കുന്നുണ്ട്. യുഎസ്എയില്‍ നിന്നോ ഏഷ്യയില്‍ നിന്നോ ഉള്ള ദീര്‍ഘദൂര യാത്രക്കാര്‍ വളരെക്കാലമായി ബുക്ക് ചെയ്തിരുന്ന യാത്ര റദ്ദാക്കിയിട്ടില്ല.
അതേസമയം, ബെല്‍ജിയം അല്ലെങ്കില്‍ ജര്‍മനി പോലുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അവധിക്കാല യാത്രക്കാർ മാത്രമാണ് യാത്ര റദ്ദാക്കുന്നതെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ പറയുന്നു. 2024ല്‍ പാരിസില്‍ നടക്കാനിരിക്കുന്ന ഒളിംപിക് ഗെയിംസുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിൽ മുന്നേറ്റത്തിന് ഫ്രാൻസ് ശ്രമിക്കുന്നതനിടെയാണ് ഈ തിരിച്ചടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല