1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2023

സ്വന്തം ലേഖകൻ: ലോക ജനസംഖ്യ അതിവേഗം പ്രായമാകുകയാണ്. 2020-ൽ, ലോകത്തെ നൂറുകോടി ജനങ്ങളിൽ 60 വയസ്സോ അതിൽക്കൂടുതലോ ഉള്ളവരാണ്. പത്തുവർഷംകൊണ്ട് (2030) ആ കണക്ക് 140 കോടിയായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടുചെയ്യുന്നത്. ഇത് ആഗോളതലത്തിൽ ആറിലൊരാളെ പ്രതിനിധാനംചെയ്യും. 2050 ആകുമ്പോഴേക്കും 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയായി 210 കോടിയിലെത്തും. 2020-നും 2050-നും ഇടയിൽ 80 വയസ്സോ അതിൽക്കൂടുതലോ ഉള്ളവരുടെ എണ്ണം മൂന്നിരട്ടിയായി 42.6 കോടിയിലെത്തുമെന്ന് ലോകാരോഗ്യസംഘടന അനുമാനിക്കുന്നു.

പ്രായമായവർ കുടുംബമായും കമ്യൂണിറ്റി അംഗങ്ങളായും സമൂഹത്തിന് സംഭാവന നൽകുന്നു. പലരും സന്നദ്ധപ്രവർത്തകരും തൊഴിലാളികളുമാണ്. മിക്കവർക്കും നല്ല ആരോഗ്യമുണ്ടെങ്കിലും പലർക്കും വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പലർക്കും ചലനശേഷി കുറയുക, വിട്ടുമാറാത്ത വേദന, ബലഹീനത, മേധാക്ഷയം എന്നിവയും അനുഭവപ്പെട്ടേക്കാം.

ഇതിനായി അവർക്ക് ദീർഘകാല പരിചരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ആഗോളതലത്തിൽ മുതിർന്നവരിൽ 14 ശതമാനംപേരും വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നുവെന്നാണ്‌ ഗ്ലോബൽ ഹെൽത്ത് എസ്റ്റിമേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്‌. ഈ റിപ്പോർട്ടാണ്‌ ലോകാരോഗ്യസംഘടന ഉദ്ദരിക്കുന്നത്‌. ആത്മഹത്യകളിൽ 27.2 ശതമാനത്തിനും കാരണം വിഷാദമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വാർധക്യവുമായി ബന്ധപ്പെട്ട സമ്മർദങ്ങൾ, പ്രവർത്തനശേഷിയിലെ കുറവ്, ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാലുണ്ടാകുന്ന മാനസികക്ലേശം, പ്രിയപ്പെട്ടവരുടെ വിയോഗങ്ങൾ, വരുമാനത്തിലെ ഇടിവ്, വിരമിക്കലിനെത്തുടർന്നുണ്ടാകുന്ന ലക്ഷ്യബോധമില്ലായ്മ, സാമൂഹികമായ ഒറ്റപ്പെടൽ, ഏകാന്തത, ശാരീരികമായും മാനസികമായുമുള്ള ദുരുപയോഗങ്ങൾ, പഴിചാരൽ തുടങ്ങിയവയാണ് വാർധക്യത്തിലെ മാനസിക ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.