1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2023

സ്വന്തം ലേഖകൻ: ഒമാനില്‍ മഴവെള്ളപ്പാച്ചിലുണ്ടാകുന്ന സമയങ്ങളില്‍ വാഹനവുമായി മനപ്പൂര്‍വം വാദികള്‍ മുറിച്ചുകടക്കുന്നവര്‍ ജാഗ്രതൈ. ഇതിനിടയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സിഎംഎ) അധികൃതര്‍.

ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ തേജ് ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് 50 മില്ലിമീറ്ററിനും 300 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. ഇത് മലഞ്ചെരിവുകളിലും റോഡുകളിലും വലിയ രീതിയിലുള്ള നീരൊഴുക്കിന് കാരണമാവുമെന്നതിനാലാണ് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജീവനും സ്വത്തുക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയെന്നത് പ്രധാനമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഇതിനായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ മുന്നറിയിപ്പുകളും റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) മുന്നോട്ട് വച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

ഏകീകൃത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഷുറന്‍സ് പോളിസി പ്രകാരം കൊടുങ്കാറ്റ്, ചുഴലിക്കാറ്റുകള്‍, വാദികളിലുണ്ടാകുന്ന മിന്നല്‍ പ്രളയങ്ങള്‍ തുടങ്ങിയ ദുരന്ത സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുമെന്ന് കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി. അതേസമയം, വിനോദത്തിനോ സാഹസികതയ്‌ക്കോ വേണ്ടി ഇത്തരം സാഹചര്യങ്ങളില്‍ വാദികള്‍ മുറിച്ചുകടക്കുന്നതും പ്രളയസ്ഥലങ്ങളിലേക്ക് പോകുന്നതും ഇന്‍ഷൂറന്‍സ് ക്ലെയിം നഷ്ടപ്പെടുത്താനുള്ള സാഹചര്യമൊരുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

തേജ് ചുഴലികാറ്റ് വലിയ നാശങ്ങൽ ഒന്നും വിതക്കാതെ ഒമാന്റെ തീരത്ത് നിന്നും ഒഴിഞ്ഞു പോയി. ദോഫാർ, അൽവുസ്ത ഗവർണറേറ്റിൽ രണ്ട് ദിവസം കൂടി മഴ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഗവേണേർറ്റിലും വലിയ നഷ്ട്ടങ്ങൾ ഒന്നും ഇല്ലാതെ മഴ കടന്നു പോയി. ശക്തമായ മുന്നൊരുക്കങ്ങൽ ആണ് തയ്യറാക്കിയിരുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്.

നാശനഷ്ടങ്ങളൊന്നും വിതക്കാതെ കടന്നു പോയതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. രാജ്യത്തിന്റെ ഒരു ഭാഗത്തും വലിയ രീതിയിൽ നാശങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തേജ് ഒമാൻ തിരത്തേക്ക് എത്തിയപ്പോഴേക്കും ശക്തി കുറഞ്ഞു. ചൊവ്വാഴ്ച രാവിലെയോടെയാണ് കാറ്റ് യമനിലെ അൽ മഹ്റ ഗവർണറേറ്റിൽ കരതൊട്ടത്. തേജ് ശക്തി കുറഞ്ഞാണ് ഇപ്പോൾ കാറ്റിന്റെ സഞ്ചാരം.

ഒമാൻ കാറ്റിന്റെ സഞ്ചാരം ശക്തമായി നിരീക്ഷണം നടത്തിയിരുന്നു.
തേജ് ഒമാൻ കരതൊടുന്നത് സംബന്ധിച്ച് വലിയ മുന്നറിയിപ്പാണ് അധികൃതർ നൽകിയത്. യെമനോട് ചേർന്ന അതിർത്തികളിൽ കഴിഞ്ഞ ദിവസം തന്നെ നിർദ്ദേശം നൽകിയിരുന്നു. താഴ്‍വരങ്ങൾ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കടൽ തീരങ്ങളിൽ ആരും പോകരുത്. വാദികൾ മുറിച്ചു കടക്കരുത് തുടങ്ങിിയ കർശന നിർദേശം ആണ് നൽകിയിരുന്നത്.

യമൻ കടന്ന് സൗദിയിലേക്കാണ് കാറ്റ് നീങ്ങുക. കൂടുതൽ മഴ ലഭിച്ചത് ദേഫാർ ഗവർണറേറ്റിലെ റഖ്യൂത്ത് വിലായത്തിൽ ആയിരുന്നു. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെ ഇവിട ലഭിച്ചത് 232 മി.മീറ്റർ മഴയാണ്. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.