1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2023

സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുപോകാതെ സന്ദർശന വീസ ഓൺലൈനിൽ പുതുക്കാമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) വ്യക്ത മാക്കി. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വീസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വീസകൾ പുതുക്കേണ്ടത്. 180 ദിവസം വരെ ഓണ്‍ലൈനില്‍ പുതുക്കാം.

വീസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് നല്‍കേണ്ടത്. ഇതിന് ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കേണ്ടതില്ല.
വീസ നീട്ടുന്നതിന് പാസ്‌പോര്‍ട്ടൊന്നിന് 100 റിയാല്‍ ആണ് ജവാസാത്ത് ഫീ ആയി അടക്കേണ്ടത്. മള്‍ട്ടിപിള്‍ വീസക്ക് മൂന്നു മാസത്തേക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

എന്നാല്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി വീസസകള്‍ ചില സമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ല. അവര്‍ തവാസുല്‍ വഴി അപേക്ഷ നല്‍കണം. 180 ദിവസം വരെ മാത്രമേ ഓണ്‍ലൈനില്‍ പുതുക്കുകയുള്ളൂ. അതിന് ശേഷം ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കാത്തതിനാല്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.