നമ്മള്‍ കരുതും നമ്മളെ നമുക്കറിയാമെന്നു എന്നാല്‍ പലപ്പോഴും നമ്മളെ പൂര്‍ണമായും അറിയാന്‍ നമുക്ക് സാധിച്ചിട്ടുണ്ടാകില്ല, ഇത് ആരോഗ്യത്തിന്റെ കാര്യത്തിലും സത്യമാണ്. ഡയബറ്റിസ്ന്റെ കാര്യം തന്നെയെടുത്താല്‍ ഏതാണ്ട് യുകെയിലെ 2.6 മില്യന്‍ ആളുകള്‍ക്കും നിലവില്‍ ഡയബറ്റിസ് ഉണ്ട്, ഇതില്‍ കണക്കുപ്രകാരം 500000 ആളുകള്‍ക്കും ടൈപ് 2 ഡയബറ്റിസ് ഉള്ളവരാണ് പക്ഷെ ഇവരില്‍ പലര്‍ക്കുമത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രം. കാരണം ഇവര്‍ ഡയബറ്റിസിന്റെ സൂചനകള്‍ എന്തെന്ന് അറിയാതിരിക്കുകയോ അറിഞ്ഞാല്‍ തന്നെ അവഗണിക്കുകയോ ചെയ്യുന്നവരാണ്.
ഡയബറ്റിസ് യുകെയുടെ കണക്കു പ്രകാരം പലരും തങ്ങള്‍ക്കു ഡയബറ്റിസ് ഉണ്ടെന്ന വിവരം അറിയുന്നത് യാദൃശ്ചികമായാണ്. മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കായി എത്തുമ്പോള്‍ നടത്തുന്ന പരിശോധനയിലാണ് അവരത് അറിയന്നത് പോലുമെന്നു ഡയബറ്റിസ് യുകെ പറയുന്നു. അതേസമയം ഡയബറ്റിസ് സ്ട്രോക്ക്, കിഡ്നി തകരാറുകള്‍, അന്ധത, ഹൃദ്രോഗം തുടങ്ങി നിരവധി അസുഖങ്ങളുടെയും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത് മൂലം ഡയബറ്റിസിനെ ഒരു വലിയ ആരോഗ്യ പ്രശ്നമായി കാണേണ്ടി ഇരിക്കുന്നു. സ്ത്രീകളെക്കാള്‍ മധ്യവയസ്കരായ പുരുഷന്മാര്‍ക്ക് ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു പക്ഷെ ജിപിയെ കാണുന്നതില്‍ ഈ കണക്കു നേരെ തിരിച്ചാണ്.
അപകടകാരികള്‍
അമിതഭാരവും പൊണ്ണതടിയുമാണ് പ്രധാനമായും അപകടകാരികള്‍. ടൈപ് 2 ഡയബറ്റിസ് ഉള്ള 80 ശതമാനം രോഗികളും അമിതഭാരമുള്ളവാരാണ്. മറ്റു അപകടകാരികള്‍ ഇവയാണ്..
- അരവണ്ണം കൂടുതല്‍
- കറുത്തവംശജര്‍ അല്ലെങ്കില്‍ സൌത്ത് ഏഷ്യന്‍ വംശജര്‍
- പാരമ്പര്യമായി ഡയബറ്റിസ് ഉള്ള കുടുംബം
- 40 വയസിനു മുകളില്‍ പ്രായം
അരവണ്ണം ആണുങ്ങളില്‍ 37 ഇഞ്ചില്‍ കൂടുതലും സ്ത്രീകളില്‍ 31.5 ഇഞ്ചില്‍ കൂടുതലും കൂടുതല്‍ ആകാതിരിക്കുന്നതാണ് നല്ലത്. അതേസമയം സൌത്ത് ഏഷ്യന്‍ വംശജരില്‍ 35 ഇഞ്ചില്‍ കൂടുതല്‍ അരവണ്ണം ഉണ്ടാകുന്നതും ഡയബറ്റിസ് സാധ്യത കൂട്ടും.
ഡയബറ്റിസിന്റെ മുന്നറിയിപ്പുകള്‍
- ദാഹക്കൂടുതല്‍
- ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, പ്രത്യേകിച്ച് രാത്രികളില്‍
- അതിയായ ക്ഷീണം
- മങ്ങിയ കാഴ്ച
- ലൈംഗികാവയവങ്ങളില്‍ ചൊറിച്ചില്‍
- മുറിവുകള്‍ ഉണങ്ങാതിരിക്കുക
ഡയബറ്റിസ് അപകടനില കണ്ടെത്തുന്ന വിധം
എന്‍എച്ച്എസിന്റെ ഹെല്‍ത്ത് ചെക്ക് സ്കീം പ്രകാരം 40 വയസിനും 74 വയസിനും ഇടയില്‍ പ്രായമുള്ള രോഗികള്‍ക്ക് ഡയബറ്റിസ് ഉണ്ടാകാന്‍ സാധ്യത ഉണ്ടോയെന്നും ടൈപ് 2 ഡയബറ്റിസ് ഉണ്ടോയെന്നും സാധാരണയായി ജിപിമാര്‍ പരിശോധിക്കാറുണ്ട്. നമ്മുടെ BMI, രക്തസമ്മര്‍ദ്ദം കുടുംബ പാരമ്പര്യം എന്നിവ പരിശോധിച്ചാണ് ഡോക്റ്റര്‍മാര്‍ ഡയബറ്റിസ് പരിശോധിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല