സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വിദേശികളായ ടെക്നിക്കൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ. ജിസിസി കൗൺസിൽ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട്ട ചെയ്യുന്നത്. തൊഴിൽ വിപണിയുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇത്തരത്തിലൊരു റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
വാണിജ്യ സന്ദർശന വീസയില്‍ കൊണ്ടുവന്ന കമ്പനിയിലേക്ക് മാത്രമേ തൊഴിലാളികളെ ട്രാന്‍സ്ഫര്‍ അനുവദിക്കൂ. ട്രാൻസ്ഫർ ആവശ്യപ്പെടുന്ന തൊഴിലാളികൾ അവരുടെ ക്രിമിനൽ പശ്ചാത്തലം തെളിയിക്കുന്ന രേഖ, എൻട്രി വീസയുടെ പകർപ്പ്, കൈമാറുന്ന തൊഴിലിന്റെ നിർദിഷ്ട ആവശ്യകതകൾ തെളിയിക്കുന്ന രേഖകൾ എന്നിവയെല്ലാം അനുവദിക്കണം.
അതിനിടെ സോഷ്യൽ മീഡിയ വഴി ഇസ്രയേലിനെ പിന്തുണച്ച ഇന്ത്യന്‍ നഴ്‌സിനെതിരെ കുവെെറ്റിൽ പരാതി. മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സിനെതിരെയാണ് പരാതി ഉയരുന്നത്. കുവെെറ്റിലെ അഭിഭാഷകനായ അലി ഹബാബ് അല്‍ ദുവൈഖ് ആണ് ഇതുമായി ബന്ധപ്പെട്ട് പരതി നൽകിയത്. കേസിൽ നഴ്സിന് കടുത്ത ശിക്ഷ ലഭിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല