സ്വന്തം ലേഖകൻ: പൊതു ഇടങ്ങളിലും ടൂറിസ്റ്റ് സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും മുനിസിപ്പാലിറ്റി. നഗര സൗന്ദര്യത്തെയും ആരോഗ്യ സംരക്ഷണത്തെയും ബാധിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ. പിക്നിക്കുകൾക്കും സെഷനുകൾക്കും ശേഷം സൈറ്റുകളുടെ ശുചിത്വം ഉറപ്പാക്കണമെന്നും മാലിന്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽവന്ന് അവ കൊണ്ടിടണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
അതിനിടെ ഒമാനിലേക്ക് ജോലിക്കായി ആളുകളെ ആവശ്യമുണ്ടെന്ന് കാണിച്ച് പലരും തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ട്. ഒമാനിലെ ഹൈപ്പർമാർക്കറ്റുകളുടെ പേരിലും സ്വകാര്യ ആശുപത്രികളുടെ പേരിലും തട്ടിപ്പ് നടക്കുന്നുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി തെറ്റായ റിക്രൂട്ട്‌മെന്റ് പരസ്യം നൽകിയാണ് ഇവർ ആളുകളെ കൂട്ടുന്നത്. റോയൽ ഒമാൻ പോലീസ് തൊഴിൽ വാഗ്ദാനങ്ങൾ ഉൾപ്പെടുന്ന പരസ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ആളുകൾ അതിൽ വീഴുന്നതിനെതിരെ മുന്നറിയിപ്പ് നൽകി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്‌ദാനം ചെയ്യുന്ന നിരവധി സന്ദേശങ്ങൾ വരുന്നുണ്ട്. ഇതെല്ലാം തട്ടിപ്പാണ്. ഇത്തരം കേസുകളിൽ ചെന്ന് പെടരുത്. തട്ടിപ്പ് സംഘം പണം നൽകാൻ ആവശ്യപ്പെടും. ഇതിന് വേണ്ടി ഇവർ അകൗണ്ട് നമ്പർ നൽകും. പണം നൽകി ജോലി വാഗ്‌ദാനം ചെയ്യുന്നത് തട്ടിപ്പാണെന്ന് എല്ലാവരും മനസ്സിലാക്കണം എന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല