സ്വന്തം ലേഖകൻ: ഒമാന്‍ തലസ്ഥാന നഗരിയില്‍ നിന്ന് ഗോവയിലേക്കുള്ള ഒമാന്‍ എയറിന്റെ നേരിട്ടുള്ള സര്‍വീസ് ഒക്ടോബര്‍ 29 മുതല്‍ ആരംഭിക്കും. ഗോവയിലെ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എംഐഎ) ലേക്ക് ആഴ്ചയില്‍ നാല് ദിവസമാണ് മസ്കറ്റ്-ഗോവ-മസ്കറ്റ് സര്‍വീസ്.
മസ്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആദ്യ വിമാനം മറ്റന്നാള്‍ രാവിലെ 7.10ന് ഗോവയിലെത്തും. ഇവിടെ നിന്ന് 10.10ന് മസ്കറ്റിലേക്ക് തിരിച്ചുപറക്കും. നവംബര്‍ വരെ ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്.
വരുന്ന ഡിസംബറില്‍ ഒമാന്‍ എയര്‍ ഗോവയിലേക്കുള്ള പ്രതിവാര സര്‍വീസുകളുടെ എണ്ണം നാലില്‍ നിന്ന് ആറായി ഉയര്‍ത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ ഒമാന്‍ എയറിന് പദ്ധതിയുണ്ട്. ഗോവ മനോഹര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് ജിഎംആര്‍ ഗോവ കമ്പനിക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല