1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2011

സാധാരണയായി മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നാണ് പറയുന്നത്, എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഒരു പഠനം വ്യക്തമാക്കുന്നത് ദിവസവും ബിയര്‍ കുടിക്കുന്നത് നമ്മുടെ ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്നാണ്, അതായത് ബിയറിന്റെ കാര്യത്തില്‍ ഹാനികരം എന്നത് മാറ്റി ഗുണകരം എന്നാക്കണമെന്ന് തന്നെ. മുന്‍പ് റെഡ് വൈന്‍ ആരോഗ്യത്തിന് നല്ലതാണെന്ന കണ്ടെത്തലും ഗവേഷകര്‍ നടത്തിയിരുന്നു. എന്തായാലും കുടിയന്മാര്‍ക്ക് സന്തോഷ വാര്‍ത്തകളാണ് ഗവേഷക ലോകം നല്‍കി കൊണ്ടിരിക്കുന്നത്.

200000 ആളുകളെ അവരുടെ മദ്യപാനത്തിന്റെ അടിസ്ഥാനത്തില്‍ പഠനത്തിനു വിധേയമാക്കിയതില്‍ നിന്നും ദിവസവും ബിയര്‍ കുടിക്കുന്ന ആളുകള്‍ക്ക് മദ്യപിക്കാത്തവരെക്കാള്‍ കാര്‍ഡിയോവാസ്കുലാര്‍ തകരാറ് ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് കണ്ടെത്തിയത്. ഇറ്റലിയില്‍ നടത്തിയ പഠനത്തിനു നേതൃത്വം നല്‍കിയ ഡോ: സിമോണ കൊസ്ടാന്‍സോ പറയുന്നത് ഇപ്പോള്‍ തന്നെ ഞങ്ങളുടെ പഠനമടക്കം പന്ത്രണ്ടോളം പഠനഫലങ്ങള്‍ വൈനും ബിയറും ആരോഗ്യത്തിന് നല്ലാതാണെന്ന കണ്ടെത്തല്‍ നടത്തിയിട്ടുണ്ട് എന്നാണ്.

എന്നുകരുതി മറ്റു മദ്യങ്ങളൊന്നും ആരോഗ്യത്തിന് ഗുണകരമാണെന്ന് പഠനം പറയുന്നുമില്ല. ഈ ഗുണങ്ങള്‍ കിട്ടുമെന്ന് കരുതി ആരും ബിയറും വൈനുമല്ലാതെ മറ്റെന്തെങ്കിലും മൂക്കറ്റം അടിച്ചു വാളുവെക്കാന്‍ പോയാല്‍ ആരോഗ്യത്തിന് ഹാനികരം തന്നെയാണെന്ന് ഉറപ്പാണ്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് എപിടെര്‍മിയോളജിയില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.