സ്വന്തം ലേഖകൻ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ നവംബര്‍ രണ്ടിന് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ എംബസി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാരം തേടുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും.
നവംബര്‍ രണ്ട് വ്യാഴാഴ്ച മൂന്നു മണി മുതലാണ് പരിപാടി. ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു വരെയാണ് രജിസ്ട്രേഷനുള്ള സമയം. ഓപണ്‍ ഹൗസില്‍ നേരിട്ട് ഹാജരാവുന്നവര്‍ക്ക് ലഭിക്കുന്ന സേവനം വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. വെബെക്സ് ഓണ്‍ലൈനിലൂടെ വൈകുന്നേരം അഞ്ചു മുതല്‍ ഏഴു മണി വരെ സേവനങ്ങള്‍ ലഭ്യമാണ്.
വെബെക്സ് ഓണ്‍ലൈനില്‍ 2382 394 9385 എന്നതാണ് മീറ്റിങ് ഐ.ഡി. പാസ്കോഡ് 112200. നേരിട്ട് ഹാജരാവാന്‍ കഴിയാത്തവര്‍ക്ക് ഫോണിലൂടെയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാവുന്നതാണ്. 974 55099295 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. എംബസിയുടെ labour.doha@mea.gov.in എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.
അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളെല്ലാം ക്യാംപില്‍ ലഭ്യമായിരിക്കും. ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നുണ്ട്.
തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളും പരാതികളും രേഖാമൂലം എംബസിയെ അറിയിക്കാം. പലവിധ കാരണങ്ങളാല്‍ നേരിട്ട് ഹാജരാവാന്‍ പ്രയാസമുള്ളവര്‍ക്ക് വെബെക്സ്, ഫോണ്‍, ഇ-മെയില്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല