സ്വന്തം ലേഖകൻ: അമേരിക്കയില്‍ 18 പേര് കൊല്ലപ്പെട്ട വെടിവെപ്പ് നടത്തിയ ആളെന്ന് കരുതുന്ന റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ രണ്ട് ദിവസമായി ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സ്വയം വെടിവച്ച് മരിച്ചതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്.
റോബര്‍ട്ട് കാര്‍ഡ് മരിച്ചുവെന്ന വിവരവും ഇനിയും അയാള്‍ ആര്‍ക്കും ഭീഷണിയാകില്ല എന്നതും ആശ്വാസമാണെന്ന് ഗവര്‍ണര്‍ ജാനറ്റ് മില്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഎസ് സംസ്ഥാനമായ മെയിനിലെ ലൂസ്റ്റണില് ബുധനാഴ്ച രാത്രി അക്രമി നടത്തിയ ക്രൂരമായ വെടിവെപ്പിലാണ് 18 പേര് കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.
വെടിവെപ്പിനുശേഷം ഇരുളിന്റെ മറവില്‍ അക്രമി രക്ഷപ്പെട്ടിരുന്നു. ലൂസ്റ്റണിലെ റസ്റ്ററന്റ്, ബൗളിങ് ഏരിയ എന്നിവിടങ്ങളിലാണ് തോക്കുധാരി അക്രമം അഴിച്ചുവിട്ടത്. നാല്പതുകാരനായ വിമുക്തഭടന് റോബര്‍ട്ട് കാര്‍ഡാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞിരുന്നു. റോബര്‍ട്ട് കാര്‍ഡിന്റെയും അയാള്‍ വന്നെന്നുകരുതുന്ന എസ്.യു.വി.യുടെയും ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല