സ്വന്തം ലേഖകൻ: യു കെ ഞായറാഴ്ച ശൈത്യകാല സമയത്തിലേക്ക് കടക്കും. ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പുറകോട്ടുവയ്ക്കുക വേനല്‍ക്കാലത്ത് പകല്‍ സമയം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായിട്ടാണ് ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി) നിലവില്‍ വന്നത്. ഡേലൈറ്റ് സേവിംഗ് ടൈം (ഡി എസ് ടി) എന്നും ജി എം ടി +1 എന്നും ഇത് അറിയപ്പെടുന്നു. വേനല്‍ കഴഞ്ഞതോടെ ഇത് ജി എം ടിയിലേക്ക് തിരിച്ചുപോവുകയാണ്.
ഒന്നാം ലോക മഹായുദ്ധ സമയത്ത് ഇന്ധനം ലാഭിക്കുന്നതിനായി ജര്‍മ്മനിയായിരുന്നു ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്‍പോട്ട് ആക്കിയത്. യു കെ ഉള്‍പ്പടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും ഇത് പിന്തുടരുകയായിരുന്നു. സ്‌കൂളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ഏറ്റവും കുറവ് മാത്രം ബാധിക്കുന്ന രീതിയാണിത്.
ര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. 1980 മുതലാണ് ജര്‍മനിയില്‍ സമയമാറ്റപ്രകിയ ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എംഇഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് നീളക്കുറവായിരിക്കും എന്നതാണ് ഇതിന്‍റെ അടിസ്ഥാനം.
വിന്‍റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യണം. ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും. ഇതുപോലെ സമ്മര്‍ സമയവും ക്രമീകരിക്കാറുണ്ട്. വര്‍ഷത്തിലെ മാര്‍ച്ച് മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ടു മാറ്റിയാണ് സമ്മര്‍ ടൈം ക്രമപ്പെടുത്തുന്നത്. സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി.
രാത്രിയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെയാണ് ചിട്ടപ്പെടുത്തുന്നത്.
ശൈത്യത്തില്‍ ജര്‍മന്‍ സമയവും ഇന്ത്യന്‍ സമയവുമായി മുന്നോട്ട് നാലര മണിക്കൂറും സമ്മര്‍ടൈമില്‍ മൂന്നര മണിക്കൂറും വ്യത്യാസമാണ് ഉണ്ടാവുക. യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നിവ ജര്‍മന്‍ സമയവുമായി ഒരു മണിക്കൂര്‍ പുറകിലാണ്. 2024 മാര്‍ച്ച് 31 നാണ് സമ്മര്‍ സമയം ക്രമീകരിക്കുന്നത്.
എന്നാല്‍ 2021 ല്‍ ഈ ക്രമീകരണം നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റില്‍ വോട്ടെടുപ്പിലൂടെ വ്യക്തമാക്കിയെങ്കിലും വിഷയത്തിന്‍റെ തീരുമാനം ഇപ്പോഴും നീണ്ടുപോവുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല